• Logo

Allied Publications

Americas
തി​മി​ര രോ​ഗി​ക​ൾ​ക്ക് വെ​ളി​ച്ച​മേ​കാ​ൻ ക​ർ​മ്മ പ​ദ്ധ​തി​യു​മാ​യി മാ​ഗ്
Share
ഹൂ​സ്റ്റ​ണ്‍: തി​മി​രം ബാ​ധി​ച്ചു കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ട നി​രാ​ലം​ബ​രാ​യ ആ​ളു​ക​ൾ​ക്ക് വേ​ണ്ടി സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ എ​ന്ന ക​ർ​മ പ​ദ്ധ​തി​യു​മാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍. മാ​ഗ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള, സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ്, ട്രെ​ഷ​റ​ർ ജി​നു തോ​മ​സ്, ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ റെ​ജി കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ ​പ​ദ്ധ​തി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല​യി​ൽ ചൈ​ത​ന്യാ നേ​ത്ര ചി​കി​ത്സാ​ല​യ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ മാ​ഗു​മാ​യി സ​ഹ​ക​രി​ക്കും്. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. എ​ന്നാ​ൽ ലെ​ൻ​സ്, മ​റ്റു മ​രു​ന്നു​ക​ൾ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഒ​രു രോ​ഗി​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം രൂ​പ (•300) ചെ​ല​വു​വ​രും. ഇ​തി​നു വേ​ണ്ട പ​ണം സ്വ​രൂ​പി​ക്കാ​നാ​യി മാ​ഗ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

നൂ​റു പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ വേ​ണ്ട​ത് മു​പ്പ​തി​നാ​യി​രം ഡോ​ള​ർ ആ​ണ്. മാ​ഗ് ചാ​രി​റ്റി ഫ​ണ്ട്, ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ എ​ന്നി​വ ചേ​ർ​ത്ത അ​യ്യാ​യി​ര​ത്തോ​ളം ഡോ​ള​ർ സ​മാ​ഹ​രി​ച്ചു ക​ഴി​ഞ്ഞ​താ​യി അ​നി​ൽ ആ​റ·ു​ള അ​റി​യി​ച്ചു. മാ​ഗ് അം​ഗ​ങ്ങ​ളും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സു​മ​ന​സു​ക​ളും കൈ​കോ​ർ​ത്താ​ൽ തി​മി​രം ബാ​ധി​ച്ചു നി​ത്യാ​ന്ധ​ത​യി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട കു​റെ പാ​വ​ങ്ങ​ൾ​ക്ക് കാ​ഴ്ച​യു​ടെ വെ​ളി​ച്ചം പ​ക​രാ​ൻ ക​ഴി​യും എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു. അ​തി​നാ​യി മാ​ഗ് നി​ങ്ങ​ളു​ടെ മു​ൻ​പി​ൽ കൈ​നീ​ട്ടു​ക​യാ​ണ് എ​ന്നും ഈ ​സ​ധു​ദ്യ​മം വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഒ​രു കു​ടും​ബം ഒ​രു​രോ​ഗി​യെ സ്പോ​ണ്‍​സ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കും. അ​തി​നാ​യി ചി​ല​വി​ടേ​ണ്ട​ത് മു​ന്നൂ​റു ഡോ​ള​ർ മാ​ത്രം. സ്വ​ന്ത​ക്കാ​ർ​ക്കോ പ​രി​ച​യ​ക്കാ​ർ​ക്കോ വേ​ണ്ടി​യും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്തു തു​ട​ങ്ങും. ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​റ്റു അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​