• Logo

Allied Publications

Middle East & Gulf
സ്നേ​ഹ സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ഏ​ത് പ്ര​തി​സ​ന്ധി​ക​ളേ​യും മ​റി​ക​ട​ക്കാം: സൈ​നു​ൽ ആ​ബി​ദീ​ൻ
Share
ദോ​ഹ: ലോ​കം അ​തി​ഭ​യാ​ന​ക​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും സ്നേ​ഹ സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ഏ​ത് പ്ര​തി​സ​ന്ധി​ക​ളേ​യും മ​റി​ക​ട​ക്കാ​മെ​ന്നും പ്ര​വാ​സ ലോ​ക​ത്തെ പ്ര​മു​ഖ സം​രം​ഭ​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സ​ഫാ​രി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​വ​സ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ണ​ൽ പ​ര​ന്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ ആ​റാം ഭാ​ഗ​ത്തി​ന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​ർ​ന്നു​വീ​ഴാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​വാ​നും ല​ക്ഷ്യം നേ​ടാ​നും ആ​ത്മ​വി​ശ്വാ​സ​വും ഉൗ​ർ​ജ​വും ന​ൽ​കി​യ പ​ര​ന്പ​ര​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ. ല​ക്ഷ​ക്ക​ണ​ക്കി​ന് ശ്രോ​താ​ക്ക​ൾ നെ​ഞ്ചെ​റ്റി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ പു​സ്ത​ക പ​ര​ന്പ​ര​യും സ​ഹൃ​ദ​യ​ലോ​കം സ്വീ​ക​രി​ച്ച​ത് സ​ന്ദേ​ശ​ങ്ങ​ളു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി​യാ​ണെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളും പ്ര​ചോ​ദ​ന​ങ്ങ​ളും ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ഴി അ​നാ​യ​സ​മാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ൾ​ക്കും നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ആ​വ​ശ്യ​മാ​ണെ​ന്നും ല​ക്ഷ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും പ്ര​വ​ർ​ത്തി​പ​ഥ​ത്തി​ൽ മു​ന്നേ​റാ​നും ഇ​ത്ത​രം പ്ര​ചോ​ദ​ന​ങ്ങ​ൾ ഫ​ലം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​എ​ഇ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ലൈ​ഫ് വേ ​ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി​ക്ക് ആ​ദ്യ പ്ര​തി ന​ൽ​കി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ദു മേ​നോ​ൻ, ജാ​സ്മി​ൻ സ​മീ​ർ, സ​ലാം കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു. എം.​എ. സു​ഹൈ​ൽ സ്വാ​ഗ​ത​വും അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്