ഉരുളുകുന്നം: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാന്പിക്കലിന്റെ മൃതസംസ്കാരം ഞായറാഴ്ച ഉരുളകുന്നം സെന്റ് ജോർജ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തപ്പെട്ടു. സീറോ മലബxാർ സഭാ മേജർ ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികനായിരുന്നു.
സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറൻ മോർ ക്ലീമിസ് കാർഡിനൽ ബസേലിയോസ് ബാവ പരേതയുടെ ഭവനത്തിലെത്തി പ്രാർഥനാശുശ്രൂഷ നടത്തുകയും സന്ദേശം നൽകുകയും ചെയ്തു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലേക്കാട്ട് മെത്രാപ്പോലീത്ത, സീറോ മലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ , ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്,പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറന്പിൽ, കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ ഭവനത്തിലെത്തി പ്രാർഥന നടത്തുകയും സന്ദേശം നൽക്കുകയും ചെയ്തു. ഭവനത്തിൽ ആരംഭിച്ച മൃതസംസ്കാര ശുശ്രൂഷയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും, ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും നേതൃത്വം നൽകി.
 കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടൻ എംപി, മുൻമന്ത്രി മോൻസ് ജോസഫ് എംഎൽഎ , മാണി സി കാപ്പൻ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, മുൻ ചീഫ് വിപ്പ് പിസി ജോർജ്, മുൻ എംപിമാരായ വക്കച്ചൻ മറ്റത്തിൽ, ജോയ് എബ്രഹാം എന്നിവരും ജോർജുകുട്ടി ആഗസ്തി, ജോസ് ടോം , ആന്േറാ പടിഞ്ഞാറക്കര , ജോസ് മോൻ മുണ്ടക്കൽ എന്നിവരടക്കം നിരവധി സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും , വൈദികരും, സിസ്റ്റേഴ്സും അടക്കം വൻ ജനാവലി ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
|