• Logo

Allied Publications

Europe
ഏ​ലി​ക്കു​ട്ടി മാ​ത്യു സ്രാ​ന്പി​ക്ക​ലി​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Share
ഉ​രു​ളു​കു​ന്നം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ മാ​ത്യു മ​ത്താ​യി​യു​ടെ ഭാ​ര്യ​യു​മാ​യ ഏ​ലി​ക്കു​ട്ടി മാ​ത്യു സ്രാ​ന്പി​ക്ക​ലി​ന്‍റെ മൃ​ത​സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​രു​ള​കു​ന്നം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. സീ​റോ മ​ല​ബxാ​ർ സ​ഭാ മേ​ജ​ർ ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.

സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മോ​റ​ൻ മോ​ർ ക്ലീ​മി​സ് കാ​ർ​ഡി​ന​ൽ ബ​സേ​ലി​യോ​സ് ബാ​വ പ​രേ​ത​യു​ടെ ഭ​വ​ന​ത്തി​ലെ​ത്തി പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ ന​ട​ത്തു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ലേ​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്ത, സീ​റോ മ​ല​ബാ​ർ കൂ​രി​യാ ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ, ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ , ഷം​ഷാ​ബാ​ദ് രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്,പാ​ലാ രൂ​പ​താ മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ഭ​വ​ന​ത്തി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും സ​ന്ദേ​ശം ന​ൽ​ക്കു​ക​യും ചെ​യ്തു. ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്ക് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടും, ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ജോ​സ് കെ ​മാ​ണി എം​പി, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, മു​ൻ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ , മാ​ണി സി ​കാ​പ്പ​ൻ എം​എ​ൽ​എ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ എം​എ​ൽ​എ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി തോ​മ​സ്, മു​ൻ ചീ​ഫ് വി​പ്പ് പി​സി ജോ​ർ​ജ്, മു​ൻ എം​പി​മാ​രാ​യ വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, ജോ​യ് എ​ബ്ര​ഹാം എ​ന്നി​വ​രും ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, ജോ​സ് ടോം , ​ആ​ന്േ‍​റാ പ​ടി​ഞ്ഞാ​റ​ക്ക​ര , ജോ​സ് മോ​ൻ മു​ണ്ട​ക്ക​ൽ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ളും , വൈ​ദി​ക​രും, സി​സ്റ്റേ​ഴ്സും അ​ട​ക്കം വ​ൻ ജ​നാ​വ​ലി ഭ​വ​ന​ത്തി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍