• Logo

Allied Publications

Americas
ഡബ്ല്യൂ. എം. സി. ഷിക്കാഗോ പ്രോവിൻസിനു അനുമോദനം: പി. സി. മാത്യു
Share
ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്) കൈ കോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം "ഹോം ഫോർ ഹോംലെസ്സ്" എന്ന പേരിൽ ഷിക്കാഗോ പ്രോവിൻസ്‌ തുടങ്ങി വെയ്ക്കുകയും ഇപ്പോൾ പത്തു വീടോളം ഷിക്കാഗോ പ്രൊവിൻസ് ദാനം ചെയ്തു കഴിഞ്ഞതായും (വീടുകൾ പണിയാനുള്ള പണം ഡോക്ടർ എം. എസ്. സുനിലിന് കൈമാറിയതായും) പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്‍റ് ബെഞ്ചമിൻ തോമസ് എന്നിവർ ഒരു സംയുകത പ്രസ്താവനയിലൂടെ അറിയിച്ചതിനു പിന്നാലെയാണ് ചിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത മുൻ റീജിയൻ പ്രെസിഡെന്റ് കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദനങ്ങൾ പ്രോവിൻസിനെ അറിയിച്ചത്.

ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ് , ട്രഷറർ കോശി ജോർജ്, ബീന ജോർജ്, മാത്യൂസ് എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ വിൽ‌സൺ, ഫിലിപ്പ് പുത്തൻ പുരയിൽ എന്നിവരുടെയും അംഗങ്ങളുടെയും സ്പോണ്സർമാരുടെയും അൽമാർത്ഥമായ സഹകരണം കൊണ്ടാണ് ഈ സൽക്കർമത്തിനു പ്രകാശം പരന്നതെന്നു അമേരിക്ക റീജിയൻ പ്രസിഡന്റ് എൽദോ പീറ്റർ, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, ട്രഷറർ എന്നിവർ ഫിലിപ്പ് മാരേട്ട്, മുൻ പ്രസിഡന്റ് സുധിർ നമ്പ്യായർ എന്നിവർ അറിയിച്ചു.

ഫിലാഡൽഫിയ പ്രൊവിൻസ്, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ്, ഡാളസ്, മുതലായ പ്രൊവിൻസുകൾ ഈ മാതൃക പിന്തുടരുന്നുണ്ടെന്നും ഫിലാഡൽഫിയ പ്രൊവിൻസ് തുക വീട് പണിയുവാൻ കൈ മാറിയതായി ചെയർമാൻ ജോസ് ആറ്റുപുറം, ജോർജ് നടവയൽ, സിബിച്ചൻ, നൈനാൻ മത്തായി എന്നിവർ അറിയിച്ചതായി നേതാക്കൾ അറിയിച്ചു. ഡി. എഫ്. ഡബ്ല്യൂ ചെയർമാൻ വര്ഗീസ് കയ്യാലക്കകം, പ്രസിഡന്‍റ് ജോർജ് വര്ഗീസ്, മഹേഷ് പിള്ളൈ, ജെയ്സി ജോർജ്, എലിസബത്ത്, സാം മാത്യു എന്നിവരും ഒരു വീട് നൽകുവാനായി ആദ്യ ഗഡു ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ. കെ. പി. മാത്യുവിന് കൈമാറിയതായി അറിയിച്ചു. വലിയ സ്ഥാനങ്ങൾ വിദഗ്‌ധമായി കരസ്ഥമാക്കി സ്വയം അലങ്കരിക്കാതെ ചിക്കാഗോ പ്രൊവിൻസ് മാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്ന് എൽദോ പീറ്റർ പറഞ്ഞു.

കേരളപിറവിയോടനുബന്ധിച്ചു നടത്തിയ യോഗത്തിൽ പ്രശസ്ത കവി ശ്രീ മുരുഗൻ കാട്ടാക്കട, ഋഷി രാജ് സിംഗ് ഐ. ഐ. എസ് എന്നിവർ വിശിഷ്ടതിഥികൾ ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളെയും അനുമോദിക്കുന്നതായും മലയാളികൾ ഉള്ളെടേതെല്ലാം മലയാള ഭാഷയെ വളർത്തണമെന്നും മുരുഗൻ ഊന്നി പറഞ്ഞപ്പോൾ കേരളത്തിലെ മാലിന്യ പ്രശനം ഒരു വലിയ പ്രശ്നമായി നിലകൊള്ളുകയാണെന്നു ഋഷിരാജ് സിങ് പറഞ്ഞു.

അമേരിക്ക റീജിയനോടൊപ്പം മറ്റു റീജിയനുകളും കൈ കോർത്തുകൊണ്ടു നൂറു വീടുകളോളം വീടില്ലാത്തവർക്ക് നൽകുവാനുള്ള പ്രൊജക്റ്റ് റിപ്പോർട്ട് ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അവതരിപ്പിക്കുമെന്ന് പി. സി. മാത്യു പറഞ്ഞു. ഗ്ലോബൽ ചെയർമാൻ ഡോ. രാജ്‌മോഹൻ പിള്ള, ഗ്ലോബൽ പ്രസിഡന്‍റ് ഡോക്ടർ പി. വി. ചെറിയാൻ, ജന്നൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യു, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, അഡ്വ. സൂസൻ മാത്യു, ഡോ. മിലിൻഡ് തോമസ്, അഡ്വ. ജോസ് എബ്രഹാം, ബാബു കുഞ്ഞിരാമൻ, മുതലായവർ അനുമോദനങ്ങൾ അറിയിച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.