• Logo

Allied Publications

Americas
അശോകൻ കേശവൻ, കവിതാ മേനോൻ കെ എച് എൻ എ കൺവെൻഷൻ കൺവീനർമാർ
Share
ഹൂറ്റൺ: 2023 നവംബറിൽ ഹൂസ്റ്റനിൽ നടക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ദ്വൈവാർഷിക കൺവെൻഷന്‍റെ കൺവീനർമാരായി അശോകൻ കേശവൻ (ഹൂസ്റ്റൺ), കവിത കെ മേനോൻ (കാനഡ)എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ജി കെ പിള്ള, കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു.

കെ എച്ച്എൻ എയുടെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ള അശോകൻ കേശവൻ കഴിഞ്ഞ നാൽപതു വർഷമായി ഹൂസ്റ്റണിലെ പൊതുരംഗങ്ങളിൽ സജീവ പ്രവർത്തകനാണ്. കേരള ഹിന്ദു സൊസൈറ്റി, ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രം സെക്രട്ടറി, ട്രെഷറർ, ട്രസ്‌ടീബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003 ൽ നടന്ന കെ എച് എൻ എ ഹൂസ്റ്റൺ കൺവെൻഷൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സോഷ്യൽ വർക്കിലും നിയമത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ശ്രീമതി കവിത കെ മേനോൻ കാനഡയിൽനിന്നുള്ള പ്രവർത്തകയാണ്. സ്ത്രീ സമത്വം കുട്ടികളുടെ പരിരക്ഷ എന്നീ വിഷയങ്ങളിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ് കവിത. അനേകം പൊതു സംഘടനകളിലും എച്ച്എസ്എസ്, സിഎച്ച്സിസി എന്നീ ഹിന്ദു സംഘടനകളിലും വോളണ്ടീയർ ആയി വളരെക്കാലമായി കവിത മേനോൻ പ്രവർത്തിക്കുന്നു.

എഴുത്തുകാരിയും സംവിധായകയും അഭിനേത്രിയും കൂടിയാണ് കവിത. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ "ദീർഘസുമംഗലീ ഭവ' 'മണ്ണിനു മഴപോലെ'എന്നീ ഹൃസ്വ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കവിതയാണ്. ഒപ്പം ഈ ചിത്രങ്ങളിൽ അഭനയിച്ചിട്ടുമുണ്ട്.

മാധ്യമ പ്രവർത്തനത്തിലും മികവ് പുലർത്തിയിട്ടുള്ള കവിത നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കാനഡ ചാപ്റ്റർ സെക്രട്ടറി ആണ്. പരിണത പ്രജ്ഞരായ ഇരുവരുടെയും സേവനം കെ എച് എൻ എ ഹൂസ്റ്റൻ കൺവെൻഷന് കരുത്തുപകരുമെന്ന് രഞ്ജിത്ത് പിള്ള പറഞ്ഞു.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി