• Logo

Allied Publications

Middle East & Gulf
സംഗമം കൾച്ചറൽ സൊസൈറ്റി സോക്കർ ടൂർണമെന്‍റ് ഫൈനൽ നവംബർ വെള്ളിയാഴ്ച
Share
ആഷ്ടെൽ സംഗമം സോക്കർ 2022 കല്ലുമൽ എഫ് സിയും അവുത്തത്തെ എഫ് സിയും ഫൈനലിൽ.
റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത്‌ ആഷ്ടെൽ സംഗമം സോക്കർ 2022 & ഡഫൊഡിൽസ് ഇന്‍റർ സ്കൂൾ ടൂർണമെന്‍റ് സീസൺ 2 മത്സരങ്ങളുടെ ഫൈനൽ നവംബർ 11 വെള്ളിയാഴ്ച നടക്കും. ഒരു മാസത്തിലധികമായി നീണ്ടു നിന്ന കായികമാമാങ്കം പരിസമാപ്തിയിലേക്ക് നീങ്ങുകയാണ് .

സംഗമം സോക്കർ എന്നാൽ കേവലം ഫുട്ബാൾ മത്സരം മാത്രമല്ല , ടീം ഫോർമേഷൻ മുതൽ തുടങ്ങുന്ന സൽക്കാരങ്ങളുടെയും ഒത്തു ചേരലുകളുടെയും ആഘോഷമാണ് , ടൂർണമെൻറ് നടക്കുന്ന ആഴ്ചകളിലെ എല്ലാ വ്യാഴാഴ്ചകളിലും സംഗമം കുടുംബിനികളുടെ വിഭവ സമൃദ്ധമായ ഡിന്നറുകളും , ഗ്രൗണ്ടിൽ വിളമ്പുന്ന കോഴിക്കോടൻ പലഹാരങ്ങളുടെയും , ദം ബിരിയാണിയുമുൾപ്പെട്ട മൊത്തത്തിലൊരു ആഘോഷപ്രതീതിയാണ്.

ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ 2 ഫൈനലിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളും ഗ്രൂപ്പ് ബി ചാമ്പ്യൻമാരായ യാര ഇൻറ്റർനാഷണൽ സ്കൂളും മാറ്റുരയ്ക്കും.

ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തിൽ അൽ യാസ്മിൻ സ്കൂളിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂൾ പരാജയപ്പെടുത്തി.

ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളിന് വേണ്ടി ഇസ്മായിൽ രണ്ടു ഗോളുകളും റിസ്‌വാൻ , റാസിന് , സുഫിയാൻ എന്നിവർ ഓരോ ഗോള് വീതവും നേടി മത്സരം 5 0 ഇൽ അവസാനിച്ചു , പ്ലയെർ ഓഫ് ദി മാച്ച് ആയി ഇസ്മായിലിനെ തിരഞെടുക്കപ്പെട്ടു , അൽ മുതലാഖ്‌ ട്രേഡിങ്ങ് എം ഡി കെ പി ഹാരിസ് ട്രോഫി നൽകി . ഗ്രൂപ്പ് ബി യിൽ യാര ഇന്‍റർനാഷണൽ സ്കൂൾ രണ്ടാം വാരം തന്നെ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.

ആഷ്ടെൽ സംഗമം സോക്കർ 2022 നാലു ടീമുകൾക്കും ഫൈനൽ സാധ്യത ഉണ്ടായിരുന്ന മൂന്നാം വാര മത്സരത്തിൽ വാശിയേറിയ മത്സരമാണ് എല്ലാ ടീമുകളും കാഴ്ചവച്ചത് .

ആദ്യ മത്സരം പാർട്ടി ഓഫീസ് റോയൽസും കല്ലുമൽ എഫ് സിയും തമ്മിലായിരുന്നു , മത്സരത്തിൻറെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി അവസരം കല്ലുമൽ എഫ് സിയുടെ ക്യാപ്റ്റൻ നദീം ഗോളാക്കി.

കളിയുടെ പതിനെയാം മിനിറ്റിൽ പാർട്ടി ഓഫീസ് റോയൽസിൻറെ ജിഹാദ് അലിയുടെ മനോഹരമായ മുന്നേറ്റത്തിലൂടെ ലഭിച്ച പാസ്സ്‌ ജാസിലിന്റെ മനോഹരമായ ഗോളിൽ കല്ലുമൽ എഫ് സിയുടെ ഗോൾ വലചലിപ്പിച്ചു , ഇരു ടീമുകളുകളുടെയും ശക്തമായ മുന്നേറ്റമാണ് പിന്നീട് കണ്ടത്.

കളിയുടെ ഇരുപത്തൊന്നാം മിനിറ്റിൽ നദീമിൻറെ രണ്ടാമത്തെ ഗോളിലൂടെ ഇടവേളക്ക് മുൻപുതന്നെ കല്ലുമൽ എഫ് സി കളിയിൽ അധിപത്യമുറപ്പിച്ചു , ഇടവേളക്കുശേഷം തുടരെയുള്ള അവസരങ്ങൾ പാഴാക്കിയ പാർട്ടി ഓഫീസ് റോയൽസ് പിന്നീട് അടിയറവുപറയുന്ന കാഴ്ചയാണ് കണ്ടത് , മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കല്ലുമൽ എഫ് സിയുടെ അജിത് റഹ്മാൻ നേടിയ ഗോളിലൂടെ 3 1 നു വിജയിച്ചു കല്ലുമൽ എഫ് സി ഫൈനൽ ബർത്ത് ഉറപ്പിച്ചു. കല്ലുമൽ എഫ് സിയുടെ ക്യാപ്റ്റൻ നദീം ടൈം ഹൗസ് പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞെടുക്കപ്പെട്ടു .

മൂന്നാം വാരത്തിലെ അവുത്തത്തെ എഫ് സിയും മിന്നൽ റവാബിയും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരത്തിൽ ഇരു ടീമുകളും ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത് അവുത്തത്തെ എഫ് സിയുടെ ശക്തമായ പ്രധിരോധനിരയെ മറികടക്കാൻ മിന്നൽ റവാബി കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിലെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ ആറാം മിനിറ്റിൽ റിജാസ് നേടിയ മനോഹരമായ ഗോളിൽ അവുത്തത്തെ എഫ് സി മേൽക്കോയ്മ നേടി , മത്സരം 1 0 നു വിജയിച്ചു അവുത്തത്തെ എഫ് സി ഫൈനലിൽ പ്രവേശിച്ചു , ടൈം ഹൗസ് പ്ലയെർ ഓഫ് ദി മാച്ച് ആയി റിജാസിനെ തെരഞ്ഞെടുത്തു.

തുടർന്നു പെൺകുട്ടികൾക്കു വേണ്ടിയുള്ള വിവിധ കായിക മത്സരങ്ങൾ നടന്നു , ലെമൺ സ്പൂൺ ജൂനിയർ വിഭാഗത്തിൽ ആയിഷ ഷിബിലി , ധനീൻ മാലിക് , നുഹ മഷർ എന്നിവരും , സബ് ജൂനിയർ വിഭാഗത്തിൽ സൈനബ് ഗുലാബ് , ഹൈസ നൗഷിൻ , നുഹ ഷബീർ എന്നിവരും ജേതാക്കളായി , റണ്ണിങ് റൈസ്സ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ മർവ റഷീദ്, രിഹാം സകരിയ , നുഹ മഷർ എന്നിവരും , സബ് ജൂനിയർ വിഭാഗത്തിൽ അതിഖ ജൗഫിഖ് , ഷെൻസ അഹമ്മദ് റഹ്മാൻ , സഹ്‌റ മറിയം അമിലാഷ് എന്നിവരും , കിഡ്സ് വിഭാഗത്തിൽ ആയിഷ നിഷാം , ഫിൽസാ മറിയം ഫറാജ് എന്നിവരും ജേതാക്കളായി. എല്ലാ കുട്ടികളും അണിനിരന്ന ബോൾ പാസിംഗിൽ നുഹ ഷബീർ , അദീന മാലിക് , ആയിഷ അഹമ്മദ് റഹ്മാൻ എന്നിവരും ജേതാക്കളായി.

മുഹമ്മദ് ഷാഹിൻ , റിസ്‌വാൻ അഹമ്മദ് , ഫറാജ് , നദീം , ഹാരിസ് എന്നിവർ നേതൃത്വം നൽകി . ഫൈനലിന്‍റെ അന്നു നടക്കാനിരിക്കുന്ന സബ് ജൂനിയർ & ജൂനിയർ ഫുട്ബോൾ ടീമിന്‍റെ സെലെക്ഷനും നടന്നു , കെ എം ഇല്യാസ് നേതൃത്വം നൽകി.

സംഗമത്തിൻറെ ക്ഷണം സ്വീകരിച്ചു ബഹ്‌റൈനിൽ നിന്നെത്തിയ ബഹ്‌റൈൻ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പി എ മുഹമ്മദ് കബീർ മുഖ്യതിഥിയായ ചടങ്ങിൽ മുൻ ഇന്ത്യൻ നാഷണൽ ഫുട്ബോൾ പ്ലെയറും റിട്ടയേർഡ് ഡി വൈ എസ് പി യുമായ പി ടി മെഹബൂബ് സന്നിഹിതനായിരുന്നു. പി എ മുഹമ്മദ് കബീർ , പി ടി മെഹബൂബ് , പി എ സകീർ , ഇ വി ഡാനിഷ് , അലി ജാഫർ , എസ്‌ വി സക്കരിയ , ഫഹദ് ബിൻ മുസ്തഫ , എൻ ആദം , കെ വി റൗഫ് , ഹാരിസ് ദവാദ്മി , എ വി റിയാസ് , കെ വി പി ജാസ്സിം, ഹനാൻ ബിൻ ഫൈസൽ , കെ അബൂബക്കർ ( ആക്കു ) , വി പി ഷുക്കൂർ , എസ്‌ എം യൂനുസ് , കെ പി മുഹമ്മദ് സിദിഖ് ,സലിം , കെ വി ഷമീർ എന്നിവർ വിവിധ മത്സരങ്ങളിലായി കളിക്കാരുമായി പരിചയപ്പെട്ടു .

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.