• Logo

Allied Publications

Middle East & Gulf
കേരള സോഷ്യൽ സെന്റർ അബുദാബി അമ്പതാം വാർഷികം ആഘോഷിക്കുന്നു
Share
അബുദാബി: കലാ സാംസ്ക്കാരിക കായിക മേഖലകളിൽ കർമ്മ നിരതമായ പ്രവർത്തനങ്ങളിലൂടെ കേരള സോഷ്യൽ സെന്‍റർ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. 1972 ൽ കേരള ആർട്സ് സെന്‍റർ എന്ന പേരിൽ രൂപം കൊണ്ട ഇന്നത്തെ കേരള സോഷ്യൽ സെന്റർ പിന്നിട്ട കാലങ്ങളിൽ ഗൾഫി ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

നിയമവിധേയരല്ലാതിരുന്ന ആയിരക്കണക്കിന് മലയാളികൾക്ക് നിയമപരമായ യാത്രാരേഖകളുണ്ടാക്കിക്കൊടുക്കുക, പൊതുമാപ്പ് കാലത്ത് ഇന്ത്യൻ എംബസിയുമായി ചേർന്ന് അനധികൃതമായി താമസിക്കുന്നവർക്ക് നാട്ടിലേക്ക് പോകുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക , കോവിഡ് വ്യാപന കാലത്ത് മലയാളികൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കുക തുടങ്ങിയ ജീവകാരുണ്ണ്യ മേഖലയിലും കെ എസ് സി സജീവമായിരുന്നു.

കേരളത്തിന് പുറത്ത് ഏറ്റവും അധികം മലയാളം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥാലയവും കെ എസ് സി ക്കു സ്വന്തമാണ്. മലയാളം മിഷനുമായി കൈകോർത്ത് സെന്റർ നടത്തി വരുന്ന മലയാളം ക്ലാസ്സുകൾ , രാജ്യാന്തര വോളിബോൾ താരവും, അർജ്ജുന അവാർഡ് ജേതാവുമായ ജിമ്മിജോർജ്ജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ ടൂർണമെന്റ് , ഇന്ത്യാ യു.എ.ഇ ഗവർമെന്റ് തലങ്ങളിൽ വളരെ പ്രശംസ പിടിച്ചു പറ്റിയ ഇൻഡോ അറബ് സാംകാരികോത്സവം എന്നിവയും കെ എസ് സി യുടെ പ്രവർത്തനത്തെ വേറിട്ടതാക്കുന്നു.

നവംബർ 11, 12, 13 തീയതികളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ കേരള സോഷ്യൽ സെന്ററിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കന്ന, കലാ യാത്രയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കലാസംഘടനയായ കേളിയും , കേരള സോഷ്യല്‍ സെന്‍റര്‍ അബുദാബിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനനൃത്തോല്‍സവം എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിക്കുന്ന തുള്ളല്‍ മഹോത്സവം കേരള സോഷ്യല്‍ സെന്‍റർ അങ്കണത്തില്‍ വെച്ച് നവംബര്‍ 11,12 തിയതികളില്‍ വൈകീട്ട് 7.30 ന് അരങ്ങേറുകയാണ്.

ഈ ഫെസ്റ്റിവൽ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഇതിഹാസമായ വിദുഷി അന്നപൂർണ്ണാദേവിയുടെ സ്മരണയ്ക്ക് മുമ്പിൽ സമർപ്പിക്കും. ആദ്യദിവസം കലാമണ്ഡലം ഷർമിളയുടെ നേതൃത്വത്തിൽ ഓട്ടന്‍തുള്ളലും (കഥ: കിരാതം) രണ്ടാംദിവസം കലാമണ്ഡലം പ്രീജയുടെ നേതൃത്വത്തിൽ കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളലും (കഥ:കല്യാണസൗഗന്ധികം ) അരങ്ങേറുന്നു.

ആദ്യ ദിവസം അവതരണത്തിന് മുമ്പ് 20 മിനിറ്റിൽ ഈ കലാരൂപത്തിന്‍റെ ചരിത്രപരമായ പ്രസക്തിയും, ഇതിൽ ഉപയോഗിക്കുന്ന നാടൻ താളങ്ങളും കലാമണ്ഡലം നയനനും കലാമണ്ഡലം അരുൺദാസും പ്രേക്ഷകർക്ക് സോദാഹരണം പരിചയപ്പെടുത്തും.

രണ്ടാംദിവസം, തുള്ളൽ എങ്ങനെയാണ് കേരള സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്ത് പിടിച്ചതെന്നും, കേരളത്തിന്റെ മുന്നേറ്റ ചരിത്രത്തിൽ തുള്ളൽ എങ്ങനെയാണ് ഹാസ്യത്തിലൂടെ വിപ്ലവം സൃഷ്ടിച്ചതെന്നും കലാമണ്ഡലം ഷർമിള പ്രേക്ഷകരുമായി സംവദിക്കും.

ഈ തുള്ളൽ മഹോത്സവത്തിൽ കലാമണ്ഡലം നയനൻ വായ്പ്പാട്ട് പാടും. കലാമണ്ഡലം രാജീവ്‌ സോണ മൃദംഗവും, കലാമണ്ഡലം അരുൺദാസ് ഇടയ് ക്കയും വായിക്കും.

പ്രശസ്ത പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന "സോൾ ഓഫ് ഫോക്ക്' എന്ന മ്യൂസിക്കൽ ബാൻഡ് ഒരുക്കുന്ന “ആവോ ദാമാനോ...' എന്ന നാടൻ സംഗീത പരിപാടി നവംബർ 13 ഞായറാഴ്ച വൈകിട്ട് 7.30 ന് സെന്‍ററിൽ അരങ്ങേറും.

അമ്പതാം വാർഷികത്തോടനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾക്ക് രൂപ രേഖ തയ്യാറാക്കിയതായി പ്രസിഡന്‍റ് വി പി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ , ട്രഷറർ നികേഷ് , കലാവിഭാഗം സെക്രട്ടറി നിഷാം , ഗായകൻ അതുൽ നറുകര , അഹല്യ മെഡ് ഡോട്ട് കോം മാനേജർ അച്യുത് വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​