കുവൈറ്റ് : കേരള നിയമസഭയിൽ അംഗമായതിനുശേഷം ആദ്യമായി കുവൈറ്റിലെത്തിയ കുട്ടനാട് എം എൽഎ തോമസ് കെ. തോമസിന് ആലപ്പുഴ ജില്ലാ പ്രവാസി, അസോസിയേഷൻ, കുവൈറ്റ് ( അജ്പാക് ) സ്വീകരണം നൽകി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വീകരണ യോഗത്തിൽ അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷനായിരുന്നു. അജ്പാകിന്റെ രൂപീകരണ കാലം മുതൽ അദ്ദേഹം അസോസിയേഷന് നൽകിയ സംഭവനകളെ യോഗം അനുസ്മരിച്ചു. നാട്ടിൽ നിന്നും സന്ദർശനത്തിനായി കുവൈറ്റിലെത്തിയ സർവോദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സോസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ട അഥിതികൾക്കുള്ള ഉപഹാരം രാജീവ് നടുവിലെമുറിയും ബാബു പനന്പള്ളിയും ബിനോയ് ചന്ദ്രനും കൈമാറി .
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷനും കഐസ്എസിയും സംയുകതമായി നവംബർ 18 വെള്ളിയാഴ്ച നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ ഇവർ റോളിംഗ് ട്രോഫി വോളിബാൾ ടൂർണമെന്റിന്റെ ഫ്ളൈർ പ്രകാശനവും, കോവിഡ് കാലത്ത് സേവനം അനുഷ്ടിച്ച ആലപ്പുഴയിൽ നിന്നുമുള്ള ആരോഗ്യ പ്രവർത്തകരെ എംഎൽഎ മൊമെന്േറാ നൽകി ആദരിക്കുകയും ചെയ്തു.
 ടൂർണമെന്റ് കമ്മറ്റി ജനറൽ കണ്വീനർ അനിൽ വള്ളികുന്നം സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി. ബാബു പനന്പള്ളി, കഐസ്എസി പ്രസിഡന്റ് ഷിജോ തോമസ്, ജനറൽ സെക്രട്ടറി പ്രദീപ് ജോസഫ്, ബിനോയ് ചന്ദ്രൻ, മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കഴിഞ്ഞ ഏഴു വർഷമായി കുവൈറ്റിലെ മലയാളി സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളെ എംഎൽഎ അഭിനന്ദിച്ചു.
മനോജ് പരിമണം, ജി.എസ് പിള്ള, ബിജി പള്ളിക്കൽ, ലിബു പായിപ്പാടൻ, രാഹുൽ ദേവ്, കൊച്ചുമോൻ പള്ളിക്കൽ, സുമേഷ് കൃഷ്ണൻ, വിനോദ് ജോസ്, ജീജോ കായംകുളം, ശശി വലിയകുളങ്ങര, സാം ആന്റണി, ജോമോൻ ജോണ്, ജോണ് തോമസ് കൊല്ലകടവ്, സുരേഷ് നായർ, സജീവ് കായംകുളം, മാത്യു ജേകബ് പത്തിചിറ, വിൻ സ് മോൻ തങ്കച്ചൻ , ടോണി ജോസഫ് , കുമാർ, സുനിത രവി, അനിത അനിൽ, ആനി മാത്യു എന്നിവർ നേതൃത്വം നൽകി.
|