• Logo

Allied Publications

Middle East & Gulf
ഐ.സി.എഫ് 'ഗുരുവോർമ്മകൾ' വെള്ളിയാഴ്ച
Share
കുവൈറ്റ് സിറ്റിഃ ഐ.സി.എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഗുരുവോർമ്മകൾ' പ്രത്യേക സമ്മേളനം നവമ്പർ 11 വെള്ളി വൈകീട്ട് 7 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. ആത്മീയ ഗുരുക്കളായ ശൈഖ് മുഹിയദ്ദീൻ അബ്ദുൽ ഖാദർ ജീലാനി, താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽബുഖാരി, നൂറുൽ ഉലമ എം.ഏ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഗുരുവോർമ്മകൾ സംഘടിപ്പിക്കുന്നത്.

സാഹിത്യ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അറബി മലയാള കൃതിയായ മുഹിയദ്ദീൻ മാലയടക്കമുള്ള വായുടെ ആസ്വാദനവും പഠനവും ചടങ്ങിൽ നടക്കും. ദീർഘകാലം സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലിരുന്ന താജുൽ ഉലമയേയും, മദ്റസാ പ്രസ്ഥാനത്തിന്‍റെ ശില്പിയും എഴുത്ത്കാരനുമായ നൂറുൽ ഉലമയെയും കുറിച്ചുള്ള ജീവിത ദാർശനിക പഠന പ്രഭാഷണങ്ങളുമുണ്ടാകും.

ഐ.സി.എഫ് നേതാക്കളായ സയ്യിദ് ഹബീബ് കോയ തങ്ങൾ, അഹമ്മദ് കെ മാണിയൂർ, അഹമ്മദ് സഖാഫി കാവന്നൂർ, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.