• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മെ​ൻ​സ് ഫോ​റം വാ​ർ​ഷി​ക​സ​മ്മേ​ള​നം ഡി​സം​ബ​ർ 3ന്
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം(Tota Pulchra 2022) ഡി​സം​ബ​ർ 3 നു ​രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ റൈ​റ്റ് റ​വ. ഡേ​വി​ഡ് ഇ​വാ​ൻ​സ് ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും.

വി​മെ​ൻ​സ് ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ൻ​സി മാ​ത്യു അ​ധ്യ​ക്ഷം വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കോ​ട്ട് സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജ് പ്ര​ഫ. മേ​രി മ​ക്കോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് പ്രാ​രം​ഭ​പ്രാ​ർ​ഥ​ന ന​യി​ക്കു​ന്ന​തും റ​വ. ഡോ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര ആ​രാ​ധ​ന​ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​ണ്.

രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ.​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മെ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കു​സു​മം എ​സ്.​എ​ച്ച് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടും. 100 പേ​ർ അ​ട​ങ്ങു​ന്ന വ​നി​താ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. വി.​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​മെ​ൻ​സ്ഫോ​റം മു​ൻ​ഭാ​ര​വാ​ഹി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തു​മാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം പൊ​തു​ച​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. അ​തേ​ത്തു​ട​ർ​ന്ന് 8 റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള വി​മെ​ൻ​സ്ഫോ​റം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. വി​മെ​ൻ​സ്ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. വി​മെ​ൻ​സ്ഫോ​റം ആ​ന്ത​ത്തോ​ടെ 4.30 നു ​പ്രോ​ഗ്രാം സ​മാ​പി​ക്കു​ന്ന​തു​മാ​ണ്. പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി രൂ​പ​ത ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.