• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വൈ​ദി​ക​ർ​ക്കാ​യി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, വ​ട​ക്കേ ഇ​ന്ത്യ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​ർ​ക്കു വേ​ണ്ടി​യു​ള്ള ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ന​വം​ബ​ർ 8 ചൊ​വ്വാ​ഴ്ച, ജീ​സ​സ് ആ​ൻ​ഡ് മേ​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ട്ട മ​ത്സ​രം, രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ചു.

ഫ​രി​ദാ​ബാ​ദ് രൂ​പ​ത ചാ​ൻ​സി​ല​ർ, ഫാ​ദ​ർ മാ​ത്യു ജോ​ണ്‍, ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യ്ക്ക് വേ​ണ്ടി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. മാ​ഗ്ലൂ​ർ രൂ​പ​ത ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ, ഫാ. ​വി​ജ​യാ​ന​ന്ദ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​ര​ത്തി​ൽ വ​ള​രെ ആ​വേ​ശ​ക​ര​മാ​യി ക​ളി​ക്കു​വാ​നും ക​ളി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മാ​യി നി​ര​വ​ധി വൈ​ദി​ക​ർ വ​ന്ന​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സി​ഗി​നി​സ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​സ്റ്റാ​ൻ​ലി കോ​ഴി​ച്ചി​റ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​സ​ഫ് ഓ​ട​നാ​ട്ട്, മു​ൻ വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​സ് ഇ​ട​ശ്ശേ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഏ​റെ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി. വേ​റെ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 25,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഷിം​ല​ച​ണ്ഡി​ഗ​ണ്ഡ് രൂ​പ​ത​യെ പ്ര​തി​നി​ധി​ക​രി​ച്ച ഫാ. ​അ​ജി പു​ഷ്പാ​ല​യ​വും ഫാ. ​ബി​ബി​നും തൈ​വേ​ലി​ക്ക​ക​ത്തും, ര​ണ്ടാം സ​മ്മാ​നം 15,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ജ​ല​ന്ത​ർ രൂ​പ​ത​യെ പ്ര​തി​നി​ധി​ക​രി​ച്ച ഫാ. ​ജോ​മോ​ൻ ച​ക്ക​ര​യും ഫാ. ​ലൈ​ജു ഏ​ർ​നാ​ട്ടും മൂ​ന്നാം സ​മ്മാ​നം 10,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യെ പ്ര​തി​നി​ധി​ക​രി​ച്ച ഫാ. ​ബാ​ബു ആ​നി​ത്താ​ന​വും ഫാ. ​ഷെ​റി​ൻ തോ​മ​സും ക​ര​സ്ഥ​മാ​ക്കി.

സ​ന്തോ​ഷ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തെ പ​ല ത​വ​ണ വി​ജ​യി​ക​ളാ​ക്കി​യ, ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി​ൽ​വെ​സ്റ്റ​ർ ഇ​ഗ്നേ​ഷ്യ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​ന്ത്യം അ​തി​വാ​ശി​യേ​റി​യ ഈ ​കാ​യി​ക​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു ആ​നി​ത്താ​നം, ഹോ​ളി ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷെ​റി​ൻ തോ​മ​സ് എ​ന്നി​വ​രെ വൈ​ദി​ക കൂ​ട്ടാ​യ്മ അ​ഭി​ന​ന്ദി​ച്ചു.

സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ