• Logo

Allied Publications

Americas
കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Share
ഫ്ളോ​റി​ഡ: കൗ​മാ​ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​ല​ബാ​മ​യി​ൽ നി​ന്നും ത​ട്ടി​കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം അ​തി​ർ​ത്തി​ക​ൾ ക​ട​ത്തി ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജാ​ക്സ​ണ്‍ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. കോ​ന്പി ജെ​റോം ജോ​ർ​ദ​ൻ, മോ​ളി മി​ഷ​ൽ ജാ​ര​റ്റ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കൗ​മാ​ര​ക്കാ​രി​യെ കാ​ണാ​താ​യ​ത്. അ​ല​ബാ​മ​യി​ൽ നി​ന്നും അ​റ​സ്റ്റി​ലാ​യ ജോ​ർ​ദാ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​കൊ​ണ്ടു​പോ​യ​ത്. വ​ഴി മ​ധ്യേ ര​ണ്ടു സ്ത്രീ​ക​ൾ കൂ​ടി അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വാ​ഹ​ന​ത്തി​ൽ ക​യ​റി. ജാ​ക്സ​ണി​ലെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച ജോ​ർ​ദ​ൻ കൈ​യും കാ​ലും ബ​ന്ധി​ച്ച​ശേ​ഷം അ​വി​ടെ ത​ന്നെ​യു​ള്ള മ​ര​ത്തി​ൽ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ സ​മീ​പ​വാ​സി​യാ​ണ് കു​ട്ടി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തു​കൊ​ണ്ടു പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ട്ട​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ജോ​ർ​ദാ​നെ​തി​രെ ക​വ​ർ​ച്ചാ ത​ട​ഞ്ഞു​വ​യ്ക്ക​ൽ, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മോ​ളി മി​ഷ​ൽ ജാ​ര​റ്റി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.