• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് തു​ട​ക്ക​മാ​യി
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മ​ല​യാ​ളം സ്കൂ​ളി​ലെ ഈ ​വ​ർ​ഷ​ത്തെ പു​തി​യ ബാ​ച്ചി​ന്‍റെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ഒ​ക്ടോ​ബ​ർ 30ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ സ്കൂ​ൾ ഹാ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്ത​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​ര്യ രീ​തി​യി​ൽ, ക​ത്തി​ച്ചു​വ​ച്ച നി​ല​വി​ള​ക്കി​നു മു​ൻ​പി​ൽ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് അ​രി​യി​ൽ ഹ​രി​ശ്രീ എ​ഴു​തി​ച്ചാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ്, പു​തി​യ ത​ല​മു​റ​യെ ഭാ​ഷ​യെ​യും നാ​ടി​നേ​യും പ​രി​ച​യ​പ്പെ​ടു​ത്തി വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള​സ​മാ​ജം തു​ട​ങ്ങി​യ മ​ല​യാ​ളം സ്കൂ​ൾ ചി​ട്ട​യോ​ടെ ന​ട​ക്കു​ന്ന​തി​ൽ സ​മാ​ജം ഭാ​ര​വാ​ഹി​ക​ളും സ്കു​ൾ ര​ക്ഷ​ക​ർ​ത്തൃ സ​മി​തി​യും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

അ​ധ്യാ​പി​ക അ​ബി​ല മാ​ങ്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് ബാ​ച്ച​ക​ളി​ലാ​യി 30 കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. കൊ​റോ​ണ കാ​ല​ത്ത് ഒ​രു ദി​വ​സം പോ​ലും മു​ട​ക്ക​മി​ല്ലാ​തെ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ട് പോ​കു​വാ​ൻ സാ​ധി​ച്ച​ത് എ​ല്ലാ​വ​ര്ക്കും സൗ​ക​ര്യ​ത്തോ​ടൊ​പ്പം പ്ര​ചോ​ദ​ന​വു​മാ​യി. കൊ​റോ​ണ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​ന് അ​നു​സൃ​ത​മാ​യി പ​തി​വ് രീ​തി​യി​ൽ കു​ട്ടി​ക​ൾ ക്ലാ​സി​ലി​രു​ന്നു​ള്ള മു​ഖാ​മു​ഖം പ​ഠ​ന​ത്തി​ലേ​ക്ക് പൂ​ർ​ണ​മാ​യും ക്ലാ​സുു​ക​ൾ മാ​റ്റു​മെ​ന്നും സ​മാ​ജം പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ മ​ല​യാ​ളം സ്കൂ​ൾ ര​ക്ഷ​ക​ർ​ത്തൃ​സ​മി​തി പ്ര​തി​നി​ധി​യും കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി​യു​മാ​യ ഹ​രീ​ഷ് പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പി​ക അ​ബി​ല മാ​ങ്കു​ളം പാ​ഠ്യ​പ​ദ്ധ​തി​യും സ​മ​യ​ക്ര​മ​വും വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ൻ​റ്റ് ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​ന്പി​ൽ സ്കൂ​ളി​ൻ​റെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പു​തി​യ ബാ​ച്ചി​ലെ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച മ​ല​യാ​ളം സ്കൂ​ൾ ട്ര​ഷ​റ​ർ ഡി​പി​ൻ പോ​ൾ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക്ലാ​സു​ക​ളും പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.