• Logo

Allied Publications

Americas
എ​ക്കോ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ചാ​രി​റ്റി സം​ഘ​ട​ന ECHO (Enhance Community through Harmonious Outreach)2022 ലെ ​എ​ക്കോ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ്ന്ധ (ECHO Humanitarian Award) ഡി​സം​ബ​ർ 9ന് ​വൈ​കി​ട്ട് 6 മു​ത​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക ഡി​ന്ന​ർ മീ​റ്റിം​ഗി​ൽ വ​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്രം മു​ൻ​തൂ​ക്കം ന​ൽ​കി 2013 ൽ ​രൂ​പം കൊ​ണ്ട സം​ഘ​ട​ന​യു​ടെ ര​ണ്ടാ​മ​ത് അ​വാ​ർ​ഡാ​ണ് ഈ ​വ​ർ​ഷം ന​ൽ​കു​ന്ന​ത്. പ്ര​സ്തു​ത അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. 2,500 ഡോ​ള​റും പ്ര​ശം​സാ ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ന്ന​ത്.

അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ (1) അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ വ്യ​ക്തി​ക​ളാ​യി​രി​ക്ക​ണം. (2) അ​പേ​ക്ഷ​ക​ർ അ​മേ​രി​ക്ക​യി​ലെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം (3) ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രാ​യി​രി​ക്ക​ണം (4) ക്യാ​ഷ് അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ന്ന 2,500 ഡോ​ള​ർ അ​വ​ർ ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ്രോ​ജെ​ക്ടി​ലേ​ക്കു ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ് (5) ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് ഡി​സം​ബ​ർ 9 ന് ​ന​ട​ത്ത​പ്പെ​ടു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റു​ള്ള​വ​രാ​യി​രി​ക്ക​ണം (6) അ​പേ​ക്ഷ​ക​ർ 18 വ​യ​സ്‌​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഇ​ന്ത്യ​ൻ വം​ശ​ജ​രും ആ​യി​രി​ക്ക​ണം (7) ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ചെ​യ്തി​ട്ടു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ റി​പ്പോ​ർ​ട്ടും തെ​ളി​വു​ക​ളും സ​ഹി​തം അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 25നു ​രാ​ത്രി 12 മ​ണി​ക്ക് (ന്യൂ​യോ​ർ​ക്ക് സ​മ​യം) മു​ന്പാ​യി ല​ര​വീ​ളീൃൗ​മെ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഈ​മെ​യി​ലി​ൽ ല​ഭി​ച്ചി​രി​ക്ക​ണം (8) ഋ​ഇ​ഒഛ നി​ശ്ച​യി​ക്കു​ന്ന അ​വാ​ർ​ഡ് ക​മ്മ​റ്റി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

സ്വ​ന്തം മാ​തൃ​രാ​ജ്യ​ത്തും ലോ​ക​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും പ്ര​കൃ​തി ദു​ര​ന്ത​ത്താ​ലും ആ​രോ​ഗ്യ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ലും ക​ഷ്ട​ത​യും ദു​രി​ത​വും അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ലാ​കു​ന്ന സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​തി​ന് ത​ല്പ​ര​രാ​യ ഏ​താ​നും പേ​ർ കൂ​ട്ടാ​യി ചേ​ർ​ന്ന് 2013 ൽ ​ന്യൂ​യോ​ർ​ക്കി​ൽ രൂ​പീ​ക​രി​ച്ച നോ​ണ്‍ പ്രോ​ഫി​റ്റ് സം​ഘ​ട​ന​യാ​ണ് എ​ക്കോ. 501 (സി) (3) ​നോ​ണ്‍ പ്രോ​ഫി​റ്റ് ചാ​രി​റ്റി സം​ഘ​ട​ന​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട എ​ക്കോ ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ധാ​രാ​ളം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു. സം​ഘ​ട​നാം​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ നി​ന്നും എ​ക്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ന​ല്ല​മ​ന​സ്ക​രാ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മു​ള്ള സ​ഹാ​യ​ത്താ​ൽ ലോ​ക​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന് ഇ​തി​നോ​ട​കം എ​ക്കോ ചെ​യ്ത പ്രോ​ജെ​ക്ടു​ക​ളെ​ല്ലാം പ്ര​ശം​സ​നീ​യ​മാ​ണ്.

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2021ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് ന്യൂ​യോ​ർ​ക്ക് ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ജോ​ണ്‍ മാ​ത്യു അ​ർ​ഹ​നാ​യി​രു​ന്നു. സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും തു​ക ചി​ല​വ​ഴി​ച്ച് കേ​ര​ള​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ധാ​രാ​ളം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്ത​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജോ​ണ്‍ മാ​ത്യു​വി​നെ അ​വാ​ർ​ഡി​ന് ക​ഴി​ഞ്ഞ വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന ഹം​ഗ​ർ ഹ​ണ്ട് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​റാ​ണ് എ​ക്കോ. കേ​ര​ള​ത്തി​ലു​ള്ള വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലൂ​ടെ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി ക​ഷ്ട്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ഹം​ഗ​ർ ഹ​ണ്ട്. ഇ​തി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ദി​വ​സ​വും ഒ​രു നേ​ര​ത്തെ​യെ​ങ്കി​ലും ഭ​ക്ഷ​ണം ന​ൽ​കി വി​ശ​പ്പ​ക​റ്റു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കു​ന്നു. ഋ​ഇ​ഒഛ​യു​ടെ ഇ​ത്ത​രം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളാ​യ ധാ​രാ​ളം പേ​ർ സ​ഹാ​യ ഹ​സ്ത​വു​മാ​യി മു​ന്പോ​ട്ട് വ​രു​ന്നു.

പ്ര​ശ​സ്ത മ​ജീ​ഷ്യ​നാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഡി​ഐ​ഫെ​റ​ൻ​റ് ആ​ർ​ട്ട് സെ​ന്‍റ​റി​ലേ​ക്കും (Different Art Center) ECHO ത​ങ്ങ​ളു​ടെ സ​ഹാ​യം ന​ൽ​കി വ​രു​ന്നു.

അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ചും എ​ക്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യ​ണ​മെ​ന്ന് താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ 5169024300 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഢ​ശ​Visit: www.echoforhelp.org.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.