• Logo

Allied Publications

Middle East & Gulf
ഏരിയാതല ലൈബ്രറികളുമായി കേളി
Share
റിയാദ്: പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി ഏരിയാതലങ്ങളിൽ ലൈബ്രറികൾക്ക് തുടക്കം കുറിക്കുന്നു. റിയാദിലേയും പരിസര പ്രദേശങ്ങളായ അൽഖർജ്, ഹോത്ത, മജ്മ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലായിരിക്കും ലൈബ്രറികൾ പ്രവർത്തിക്കുക.

ഈ ഉദ്യമത്തിനു തുടക്കം കുറിച്ചു കൊണ്ട് ആദ്യ ലൈബ്രറിയുടെ ഉദ്ഘാടനം അസീസിയ ഏരിയയിൽ നടന്നു. ഗ്രേറ്റ് ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ അജിത്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്തകം കൈമാറികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഏരിയ പ്രസിഡന്‍റ് ഷാജി റസാഖ് അധ്യക്ഷതയും സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്‍റ് രജീഷ് പിണറായി, അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനർ ഹസൻ പുന്നയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിതടം, ഷിബു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസീസിയ ഏരിയ ട്രഷറർ റഫീഖ് അരിപ്ര നന്ദി പറഞ്ഞു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​