• Logo

Allied Publications

Americas
ഡബ്ല്യൂഎംസി. അമേരിക്ക റീജിയൻ കേരളപ്പിറവി ആഘോഷം
Share
ന്യൂജഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ന്യൂജഴ്‌സിയിൽ സൂം വഴിയായി കേരളപ്പിറവി ആഘോഷിക്കുന്നു. നവംബർ ആറിന് ഞായറാഴ്ച്ച വൈകിട്ട് അമേരിക്കൻ സെൻട്രൽ സമയം എട്ടിനു ആരംഭിക്കുന്ന പരിപാടികൾ മലയാള കവിയും മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. പ്രധാന പ്രാസംഗീകൻ ഋഷി രാജ് സിംഗ് ഐ. പി. എസ് വിശിഷ്ടാതിഥി കൂടി ആണ്.

ഗ്ലോബൽ നേതാക്കളായ ഡോക്ടർ രാജ് മോഹൻ പിള്ള, ഡോക്ടർ പി. വി. ചെറിയാൻ, പി. സി. മാത്യു, പ്രൊഫസർ കെ. പി മാത്യു, അഡ്വ. സൂസൻ മാത്യു, ഡോക്ടർ മിലിഡ് തോമസ്, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, സുപ്രീം കോർട് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ജോർജ് വര്ഗീസ്, എന്നീ നേതാക്കൾ പങ്കെടുക്കും.

ചടങ്ങിൽ സമർപ്പണ ബോധത്തോടെ താൻ ചെയ്ത സേവനത്തിന് ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ അമേരിക്ക റീജിയൻ വൈസ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസിനെ ആദരിക്കും.

ഒക്കലഹോമ, ഡി. എഫ്. ഡബ്ല്യൂ, ഫ്ലോറിഡ, ടോറോണ്ടോ, ഷിക്കാഗോ, ന്യൂയോർക്ക്, ഫിലഡൽഫിയ, ഹൂസ്റ്റൺ, ന്യൂ ജേഴ്സി യിലുള്ള പ്രൊവിൻസുകൾ എന്നിവരോടൊപ്പം ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായ പ്രൊവിൻസുകളിൽ നിന്നും പ്രതിനികൾ പങ്കെടുത്തു പ്രസംഗിക്കും. മധുരകയമായ മലയാള ഗാനങ്ങളും, കലാ പരിപാടികളും പരിപാടിയെ മനോഹരമാക്കും.

അമേരിക്ക റീജിയൻ നേതാക്കളും വിവിധ പ്രൊവിൻസ് നേതാക്കളും പരിപാടികളിൽ പങ്കെടുത്തു പ്രസംഗിക്കുകും. അമേരിക്ക റീജിയൻ മുൻ പ്രസിഡൻഡ് സുധിർ നമ്പ്യാർ പരിപാടികൾക്ക് ചുക്കാൻ പിടിക്കും. മലയാളത്തെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി റീജിയൻ പ്രസിഡന്‍റ് എൽദോ പീറ്റർ, ഫിലിപ്പ് മാരേട്ട് എന്നിവർ സംയുക്തമായി ഒരു പ്രസ്താവയിലൂടെ അറിയിച്ചു.

ലാജി തോമസ് പ്രവാസിചാനൽ ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ.
ന്യൂയോർക്ക് : പ്രവാസി ചാനൽ ന്യൂ യോർക്കിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക