• Logo

Allied Publications

Americas
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് മാധ്യമ സെമിനാര്‍ നവംബര്‍ 12 ന്,.ഡോ ജോര്‍ജ് കാക്കനാട്ട് പ്രബന്ധാവതാരകന്‍
Share
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സൂം പ്ലാറ്റുഫോമില്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ ഒന്പതിന് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു .

'സ്റ്റഡി ഓഫ് ക്രോസ് കള്‍ച്ചറല്‍ ഡിഫറന്‍സസ് ആന്‍ഡ് അകല്‍ച്ചറേഷന്‍ ആക്‌സെപ്റ്റ്‌സ് ഓഫ് സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യന്‍ അമേരിക്കന്‍സ്' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്‍റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ. ജോര്‍ജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും.

സമൂഹത്തില്‍ വളരെ ചര്‍ച്ചചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി സമര്‍പ്പിച്ച തീസീസിനാണ് ജോര്‍ജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിന്‍ ബോട്ടം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്

അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചന്‍ പുതുക്കളം, മൊയ്തീന്‍ പുത്തന്‍ചിറ, ജിന്‍സ്‌മോന്‍ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോന്‍) എന്നിവര്‍ സെമിനാറില്‍ പാനലിസ്റ്റ്കളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മാധ്യമപ്രവര്‍ത്തകര്‍ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രശസ്തര്‍ ഈ സമ്മേളന വിജയത്തിനായി ഇതിനകം തന്നെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി ജോര്‍ജ് , വൈസ് പ്രസിഡന്‍റ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറാര്‍ ബെന്നി ജോണ്‍ , ജോയിന്‍റ് ട്രഷറാര്‍ പ്രസാദ് തിയോടിക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോര്‍ജ് , സണ്ണി മാളിയേക്കല്‍ , പി പി ചെറിയാന്‍, ടി സി ചാക്കോ എന്നിവര്‍ അടങ്ങിയ അഡ്വൈസറി ബോര്‍ഡുമാണ് ഈ യോഗത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് സെമിനാറില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു