• Logo

Allied Publications

Americas
ഡെലവേര്‍വാലിയില്‍ അന്തരിച്ച ഗ്രേസി ഫിലിപ്പിന് മലയാളി സമൂഹത്തിന്‍റെ ആദരാഞ്ജലി
Share
ഫിലഡല്‍ഫിയാ. നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്‍റെ (ഫിലിപ്പ് സാര്‍) ഭാര്യ ഗ്രേസി ഫിലിപ്പ് (78) 2022 ഒക്ടോബര്‍ 28 വെള്ളിയാഴ്ച ബ്രൂമാളില്‍ അന്തരിച്ചു. പരേത കുമ്പനാട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്.

1980 കളില്‍ ഫിലഡല്‍ഫിയായിലെ ആദ്യത്തെ മാര്‍ത്തോമ്മാഇടവക രൂപികരണത്തില്‍ വലിയ പങ്ക് വഹിച്ച പി.വി ഫിലിപ്പിനോട് ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഗ്രേസിഫിലിപ്പിന്റെ വിയോഗം ഇവിടത്തെ മാര്‍ത്തോമ്മാ വിശ്വാസികള്‍ക്ക് കനത്ത നഷ്ടമായി.ഡെലവേര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ സജ്ജീവ അംഗമായിരുന്നു പരേത.

മക്കള്‍. ഷീല, ഷീജ, ഷിബു. മരുമകന്‍ പരേതനായ ഡോ.സുകു സഖറിയാ. കൊച്ചു മക്കള്‍. കിരണ്‍, നവിന്‍.

സഹോദരങ്ങള്‍. അലക്‌സാണ്ടര്‍ ഏബ്രഹാം (ജോയി), ഫിലിപ്പ് ഏബ്രഹാം (ബാബു), സൂസമ്മ ചാക്കോ, പരേതനായ മാത്യു ഏബ്രഹാം, സജി ഏബ്രഹാം, ജെസി കുര്യന്‍, റെജി ഏബ്രഹാം, പരേതയായ ഷീബ ഏബ്രഹാം.

വ്യൂവിംഗ് സര്‍വ്വീസ് നവംബര്‍ 4 വെള്ളിയാഴ്ച സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡെലവേര്‍ വാലിയില്‍ വൈകുന്നേരം 4 മുതല്‍ 7 വരെ നടന്നു. ധാരാളം പേര്‍ ആദരാഞ്‌ലികളര്‍പ്പിച്ചു.

പരേതയുടെ വിയോഗത്തില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസന ബിഷപ്പ് അഭി. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡെലവേര്‍വാലിയില്‍ നടന്ന വ്യൂവിംഗ് സര്‍വ്വീസിലെത്തി തന്റെ അനുശോചനം രേഖപ്പെടുത്തി.

സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡെലവേര്‍വാലി വികാരി റവ. ജോര്‍ജ് വര്‍ഗീസ്, മാര്‍ത്തോമ്മാ സഭയുടെ മുന്‍ അമേരിക്കന്‍ ഭദ്രാസനബിഷപ്പ് സെക്രട്ടറി. റവ.പി.ജി ജോര്‍ജ്, ഫിലഡല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ബിജു .പി സൈമണ്‍എന്നിവര്‍ പ്രധാന കാര്‍മ്മീകരായിരുന്നു.

ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ നടന്ന വ്യൂവിംഗ് സര്‍വീസിനെ തുടര്‍ന്ന് നടന്ന സംസ്‌കാര ശുശ്രൂഷക്ക് ശേഷം സ്പ്രിംഗ് ഫീല്‍ഡിലുള്ള എസ് എസ് പീറ്റര്‍ പോള്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. പരേതയുടെ നിര്യാണത്തില്‍ ക്രിസ്‌തോസ് ചര്‍ച്ച് അംഗം പി.ടി മാത്യു അനുശോചനം രേഖപ്പെടുത്തി.

ഡെലവേര്‍വാലി സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.ജോര്‍ജ് വര്‍ഗീസ് , ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. റെജി യോഹനാന്‍, അസന്‍ഷന്‍ ചര്‍ച്ച് വികാരി റവ.ബിബി മാത്യൂ ചാക്കോ, റവ.തോമസ് കെ. മാത്യൂ, റവ.ജെസ്വിന്‍ ജോണ്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. മലയാളംവാര്‍ത്തയുടെ അനുശോചനം ചീഫ് എഡിറ്റര്‍ ഏബ്രഹാം മാത്യു രേഖപ്പെടുത്തി.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഷീല ഫിലിപ്പ് 6106089867, 6102126106

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.