• Logo

Allied Publications

Middle East & Gulf
‘സഫാമക്ക കേളി മെഗാ ക്രിക്കറ്റ് 2022’ന് പ്രൗഢോജ്വല തുടക്കം
Share
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ‘സഫാമക്കാ കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022’ന് പ്രൗഢോജ്വല തുടക്കമായി.

രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്‍റിൽ ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ വാസുവേട്ടൻ, അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി റിയാദിലെ 24 ടീമുകളാണ് മാറ്റുരക്കുന്നത്.

എക്സിറ്റ്‌ 18ലെ കെസിഎ എംസിഎ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ അധ്യക്ഷതയും സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മറ്റി കൺവീനർ ഹസൻ പുന്നയൂർ, ചെയർമാൻ ജവാദ് പരിയാട്ട്, ക്രിക്കറ്റ് ടൂർണ്ണമെന്‍റ് കോർഡിനേറ്റർ രാജേഷ് ചാലിയാർ, ടെക്‌നിക്കൽ കൺവീനർ ഷറഫ് പന്നിക്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഗഫൂർ ആനമാങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.

നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലെ ലീഗടിസ്ഥാനത്തിലുള്ള പ്രാഥമിക മത്സരങ്ങൾ നാല് ഗ്രൗണ്ടുകളിലായി നടക്കും. ഉദ്‌ഘാടന ദിനം നടന്ന ആറ് കളികളിൽ എട്ട് ടീമുകൾ മാറ്റുരച്ചു. ആദ്യ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസിയെ ആഷസ് സിസി 2 വിക്കറ്റിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ നജിം സിസിയെ ഐ ലീഡ് സിസി 9 വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ കെ ഡബ്ല്യൂ സിസി 3 വിക്കറ്റിന് പരാജയപ്പെടുത്തി.

നാലാമത്തെ മത്സരത്തിൽ സ്പാർക്കൻസ്‌ സിസി കെ എൽ 14 റിയാദിനെ 26 റണ്ണിന് പരാജയപ്പെടുത്തി. അഞ്ചാമത്തെ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസി നജിം സിസി യെ 66 റൺസിന് പരാജയപ്പെടുത്തി. ആറാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ സ്പാർക്കൻസ്‌ സിസി 6 വിക്കറ്റിന് പരാജയപ്പെടുത്തി.

ജയണ്ണ, ബിലാൽ, ചാക്കോ, റൈഗോൺ, ഷമീർ, സേവിച്ചാൻ, ആസിഫ്, അജു, സെബിൻ, ഷീൻ എന്നിവർ അമ്പയർമാർമാരായി കളികൾ നിയന്ത്രിച്ചു.

ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ​പി​ച്ചു.
ദു​ബാ​യി: സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ
യു​എ​ഇ യൂ​ണി​യ​ൻ ഡേ: ​അ​ബു​ദാ​ബി കോ​ർ​ണീ​ഷി​ൽ കെ​എം​സി​സി​യു​ടെ വ​ൻ ജ​ന​കീ​യ റാ​ലി.
അ​ബു​ദാ​ബി: യു​എ​ഇ​യു‌​ടെ 52ാമ​ത് ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് അ​ബു​ദ
വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​നും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.