• Logo

Allied Publications

Americas
പതിനേഴു പേരെ കൊലപ്പെടുത്തിയ പാര്‍ക്ക് ലാന്‍ഡ് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Share
പാര്‍ക്ക് ലാന്‍ഡ് : 2018 ഫെബ്രുവരി 14 ന് പാര്‍ക്ക് ലാന്‍ഡ് റ്റോണ്‍മാന്‍ ഹൈസ്‌കൂളില്‍ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷവിധിച്ചു. ജഡ്ജി എലിസബത്ത് ഫെറേര്‍ക്കുവാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോറിഡയിലെ നിയമനുസരിച്ച്, ജൂറി അംഗങ്ങള്‍ ഐകകണ്‌ഠ്യേന പ്രതിക്ക് വധശിക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി ഉത്തരവിട്ടത്.

ഫ്‌ളോറിഡ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു പാര്‍ക്ക്ലാന്‍ഡ് വെടിവയ്പ്പ്. 14 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് നിക്കോളസ് ക്രൂസിന്റെ തോക്കിനിരയായത്.

വിധി പറയുമ്പോള്‍ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. എആര്‍ റൈഫിളുമായി സ്‌കൂളില്‍ ഏകദേശം അരമണിക്കൂര്‍ ആക്രമണം നടത്തിയ ക്രൂസ് വെടിയേറ്റു നിലത്തുവീണവര്‍ കൊല്ലപ്പെട്ടുവെന്നു ഉറപ്പാക്കുന്നതിന് തിരിച്ചുവന്ന് വെടിവയ്ക്കുകയായിരുന്നു.

ബാല്യകാലത്ത് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിയുടെ മാനസികാവസ്ഥ വിധി പറയുമ്പോള്‍ കണക്കിലെടുക്കണമെന്ന അറ്റോര്‍ണിയുടെ വാദം കോടതി സ്വീകരിച്ചില്ല.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.