• Logo

Allied Publications

Americas
ഷിക്കാഗോ മാർതോമ ശ്ശീഹാ കത്തീഡ്രലിൽ കൊന്ത നമസ്കാര സമാപനം
Share
ഷിക്കാഗോ: മാർതോമാ സ്ലീഹാ കത്തീഡ്രലിൽ ഒക്ടോബർ മാസത്തെ കൊന്ത നമസ്കാരം ഭക്തിപൂർവം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാർഡുകളിൽ ഭക്തിപൂർവം ആഘോഷിച്ച കൊന്ത നമസ്കാരം ഒക്ടോബർ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു.

ആഗോള കത്തോലിക്കാ സഭ ഓക്ടോബർ മാസം കൊന്ത മാസമായി ആചരിച്ചു വരുന്നു. 1569ൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പയാണ് കൊന്ത നമസ്കാരം കത്തോലിക്കാ സഭയിൽ ആരംഭം കുറിച്ചത്. കൊന്ത നമസ്കാരത്തിന് അൻപത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്‍റെ രഹസ്യം, ദുഃഖത്തിന്‍റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കെന്ത നമസ്കാരത്തിന് ഉപയോഗിചിരുന്നത്. എന്നാൽ, 2002ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ കുടി കൊന്ത നമസ്കാരത്തിൽ ഉൾപ്പെടുത്തി.

പതിവിന് വിപരീതമായി ഈ വർഷം ഇടവകയിലെ പതിമൂന്ന് വാർഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപങ്ങൾ കൊടുത്തു വിടാൻ വികാരി ഫാ തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോബി ജോസഫും ഇടവക കമ്മറ്റിയും തിരുമാനിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധ കുർബാനയും കുർബാന സ്വീകരണവും സാധ്യമാകാതിരുന്ന സാഹചാര്യത്തിൽ ദൈവജനം ആശ്രയിച്ചിരുന്നത് ജപമാലയെ മാത്രമാണ്. പള്ളിയുടെ തീരുമാനത്തെ ദൈവജനം കുപ്പുകൈകളുമായി ഭക്തിയോടെ എതിരേറ്റു.


പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുസ്വരൂപങ്ങൾ ഇടവകയിലെ പതിമൂന്ന് വാർഡുകളിലും ഭക്തിപുരസരം സ്വീകരിച്ച് ഓരോ വാർഡിലേയും പത്ത് ഭവനങ്ങളിൽ പ്രതിഷ്ഠിച്ച് പത്ത് ദിവസം കൊന്ത നമസ്കാരം ഭക്തിപൂർവം ചൊല്ലി പരിശുദ്ധ ദൈവമതാവിന് തങ്ങളെയും ലോകം മുഴുവണയും അർപ്പിച്ച് പ്രാർത്ഥിച്ചു. എല്ലാ വാർഡുകളിലും അഭൂതപൂർവമായ ദൈവജന പങ്കാളിത്തം ഉണ്ടായിരുന്നു.

എല്ലാ വാർഡുകാരും മാതാവിന്റെ തിരുസ്വരുപങ്ങൾ ദോവലായത്തിൽ തിരികെ കൊണ്ടു വന്ന് പ്രത്യേകം തായ്യറാക്കിയിരിരുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു.

ഒക്ടോബർ 31 തിങ്കളാഴ്ച വൈകിട്ട് 6.15 ന് ആഘോഷമായ കൊന്ത നമസ്കാരം നടത്തിയതിനു ശേഷം തക്കല തുപതാ അദ്ധ്യക്ഷൻ മാർ ജോർജ് രജന്ദ്രൻ മുഖ്യകാർമികനായി വി. കുർബാന അർപ്പിച്ചു. ഇടവക വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, ഇടവക അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവർ സഹകാർമികരുമായിരുന്നു. ദിവ്യബലിയ്ക്ക് ശേഷം പരിശുദ്ധ അമ്മയുടെ പതിമുന്ന് തിരുസ്വരൂപങ്ങളും വഹിച്ച്, മെഴുകുതിരിയേന്തി ദേവലായത്തിൽ നിന്ന് മതാവിൻ്റെ ഗ്രോട്ടേയിലേക്ക് ഭക്തിനിർബരമായ പ്രദക്ഷിണം നടത്തി.

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.