• Logo

Allied Publications

Americas
ഹൂസ്റ്റണിലെ ആറ് മലയാളി സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ, മീറ്റ് ആൻഡ് ഗ്രീറ്റ് സമാപിച്ചു
Share
ഹൂസ്റ്റൺ: നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ വിവിധ സ്ഥാനങ്ങളിലേക്കു മൽസരിക്കുന്ന ആറ് മലയാളി സ്ഥാനാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ മലയാളികൾ ഒരുക്കിയ " മീറ്റ് ആൻഡ് ഗ്രീറ്റ്" ശ്രദ്ധേയമായി. നവംബർ ഒന്നിനു തിങ്കളാഴ്ച വൈകുന്നേരം ആറിനു ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലേ നിരവധി ആളുകൾ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ദിവസമായ നവംബർ എട്ടിന് വോട്ട് ചെയ്യാമെങ്കിലും കഴിവതും ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തങ്ങളുടെ വോട്ടുകൾ ചെയ്യുവാൻ എല്ലാവരും ശ്രമിക്കണമെന്നു സ്ഥാനാർത്ഥികൾ അഭ്യർത്ഥിച്ചു. നവംബർ 2,3, 4 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് ഏർലി വോട്ടിംഗ്.

ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, കൗണ്ടി കോർട്ട് അറ്റ് ലോ 3 യിലേക്ക് ജഡ്ജ് ജൂലി മാത്യു എന്നിവർ രണ്ടാം പ്രാവശ്യവും വിജയത്തിനായി മാറ്റുരക്കുമ്പോൾ ടെക്സാസ് സ്റ്റേറ്റ് റെപ്രെസെന്‍റേറ്റീവ് ഡിസ്‌ട്രിക്‌ട് 76 സ്ഥാനത്തേക്ക് ഡാൻ മാത്യുവും 240 ജുഡീഷ്യൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്ജ് സ്‌ഥാനത്തേക്ക്‌ സുരേന്ദ്രൻ കെ.പട്ടേലും ജസ്റ്റിസ് ഓഫ് പീസ് പിസിടി 2 സ്ഥാനത്തേക്ക് ജെയ്സൺ ജോസഫും ആദ്യ പ്രാവശ്യം ജനവിധി തേടുന്നു.


സ്ഥാനാർത്ഥികൾ എല്ലാവരും പങ്കെടുത്ത ഗ്രീറ്റ് ആൻഡ് മീറ്റിൽ സ്ഥാനാർത്ഥികൾ അവരുടെ ആശയങ്ങളും പ്രവർത്തന വിജയവും മറ്റും പങ്കു വച്ചു.

സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഒഐസിസി യുഎസ്‌എ ചെയർമാൻ ജയിംസ് കൂടൽ, ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡണ്ട് അലക്സ് മഠത്തിൽതാഴെ, പ്രമുഖ സാമൂഹ്യ പ്രവർത്തക പൊന്നു പിള്ള, ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്‍റ് ജോജോ തറയിൽ, പ്രമുഖ മാധ്യമ പ്രവർത്തകരായ സൈമൺ വാളച്ചേരിൽ,ജീമോൻ റാന്നി തുടങ്ങിയവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു.

മീറ്റിംഗിന്‍റെ സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ബേബി മണക്കുന്നേൽ സ്വാഗതവും മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡന്‍റ് തോമസ് ചെറുകര നന്ദിയും പറഞ്ഞു. ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഏബ്രഹാം പറയംകാല എംസിയായി പ്രവർത്തിച്ചു പരിപാടികൾ നിയന്ത്രിച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.