• Logo

Allied Publications

Europe
യോർക് ഷെയർ റീജിയണൽ കലാമേള: സ്കൻതോർപ്പ് മലയാളി അസോസിയേഷൻ കിരീടം നേടി
Share
ലണ്ടൻ: ശനിയാഴ്ച റോതെർഹാമിലെ ക്ലിഫ്ടൺ സ്കൂളിൽ നടന്ന സ്കൻതോർപ്പ് മലയാളി അസോസിയേഷൻ അപ്പിച്ചായൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി നേ‌ി യോർക് ഷെയർ ആൻഡ് ഹംബർ റീജിയനിൽ പുതിയ ചരിത്രം കുറിച്ചു.

റീജിയണൽ പ്രസിഡന്‍റ് വർഗീസ് ഡാനിയേലിന്‍റെ അധ്യക്ഷതയിൽ യുക്മ നാഷണൽ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങാത്തറ ഭദ്രദീപം കൊളുത്തി കലാമേള ഉത്‌ഘാടനം ചെയ്തു. കോവിഡിന് ശേഷം കലാ പരിപാടികളുമായി യുക്മ അതിന്‍റെ പ്രയാണം പുനരാരംഭിച്ചപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ലഭിച്ചതെന്ന് ഉത്‌ഘാടനപ്രസംഗത്തിൽ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.

കീത്തിലീ മലയാളി അസോസിയേഷനിൽ നിന്നുള്ള ഡോ. അഞ്ജു ഡാനിയേൽ പ്രാർത്ഥന ഗാനം ആലപിച്ചു. റീജിയണൽ സെക്രട്ടറി ശ്രീമതി അമ്പിളി മാത്യു സ്വാഗതവും ആർട്സ് കോ ഓർഡിനേറ്റർ സംഗിഷ് മാണി കൃതജ്ഞതയും അറിയിച്ചു.

നാഷണൽ വൈസ് പ്രസിഡന്‍റ് ലീനുമോൾ ചാക്കോ, നാഷണൽ കമ്മറ്റി അംഗം സാജൻ സത്യൻ റീജിയണൽ ട്രെഷറർ ജേക്കബ് കളപ്പുരക്കൽ, റീജിയണൽ വൈസ് പ്രസിഡന്‍റ് സിബി മാത്യു, റീജിയണൽ ജോയിന്‍റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, റീജിയണൽ ജോയിന്റ് ട്രഷറർ ജോസ് വർഗീസ്, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റിയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രാവിലെ 10 . 30 നു ഭാരതനാട്യത്തോടെ ആരംഭിച്ച പരിപാടികൾ വൈകിട്ട് എട്ടോ‌ടെ അവസാനിച്ചു. തുടർന്ന് യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജിന്റെ നേതൃത്വത്തിൽ സമ്മാനദാനം നടത്തി. 129 പോയിന്റോടെ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷൻ റീജിയണൽ ചാപ്യൻ ആയപ്പോൾ റണ്ണർ അപ്പായി 119 പോയിന്‍റോടെ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനും 92 പോയിന്‍റുമായി ഷെഫീൽഡ് കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള വീണാ സോമനാഥൻ കലാതിലകമായപ്പോൾ അതെ അസോസിയേഷനിൽ നിന്നും തന്നെയുള്ള ഷോബിത് ജേക്കബ്
കലാപ്രതിഭയായും ഭാഷാകേസരിയായും ഇവാ കുര്യാക്കോസ് നാട്യ മയൂരവും ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് ചാമ്പ്യന്മാരായി കിഡ്സ് വിഭാഗത്തിൽ ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള നിഭാ പിള്ളയും, സബ് ജൂനിയർ വിഭാഗത്തിൽ വീണ സോമനാഥനും ജൂനിയർ വിഭാഗത്തിൽ ഇവാ കുര്യാക്കോസും സീനിയർ വിഭാഗത്തിൽ ഷോബിത് ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു.

അലൈഡ് ഫിനാന്സിയേഴ്സ് സ്പോൺസർ ചെയ്ത റാഫിളിൽ നറുക്കെടുപ്പ് നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. കലാമേളയിൽ സെനിത് സോളിസിറ്റേഴ്സ്, പി ഫോർ ഹെൽത് കെയർ, തറവാട് റെസ്റ്ററന്റ്, സിഗ്മ കെയർ, ലിങ്ക് ബ്രോഡ്ബാൻഡ്, ക്‌ളൗഡ്‌ ടെൽ, ഈഡൻസ് ഫ്രഷ് ഫിഷ് എന്നിവർ സ്പോണ്സര്മാരായി.
വിജയികളെയും മത്സരങ്ങളിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും റീജിയണൽ കമ്മറ്റി അനുമോദിച്ചു.

കലാമത്സരങ്ങളുടെ വിജയത്തിനായി നിർലോഭമായി സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ചു റോതെർഹാം കേരളാ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾക്കും പ്രസിഡന്‍റ് വർഗീസ് ഡാനിയേൽ നന്ദി പ്രകാശിപ്പിച്ചു.

ശനിയാഴ്ച റോതെർഹാമിലെ ക്ലിഫ്ടൺ സ്കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിൽ വെച്ച് സ്കൻതോർപ്പ് മലയാളി അസോസിയേഷൻ അപ്പിച്ചായൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയിൽ മുത്തമിട്ടുകൊണ്ട് യോർക്ഷയർ ആൻഡ് ഹംബർ റീജിയനിൽ പുതിയ ചരിത്രം കുറിച്ചു.

റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയേലിന്റെ അധ്യക്ഷതയിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങാത്തറ ഭദ്രദീപം കൊളുത്തി കലാമേള ഉത്‌ഘാടനം ചെയ്തു. കോവിഡിന് ശേഷം കലാ പരിപാടികളുമായി യുക്മ പ്രയാണം പുനരാരംഭിച്ചപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ലഭിച്ചതെന്ന് ഉത്‌ഘാടനപ്രസംഗത്തിൽ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു. കീത്തിലീ മലയാളി അസോസിയേഷനിൽ നിന്നുള്ള ഡോ. അഞ്ജു ഡാനിയേൽ പ്രാർത്ഥന ഗാനം ആലപിച്ചു.

റീജിയണൽ സെക്രട്ടറി അമ്പിളി മാത്യു സ്വാഗതവും ആർട്സ് കോ ഓർഡിനേറ്റർ സംഗിഷ് മാണി കൃതജ്ഞതയും അറിയിച്ചു. നാഷണൽ വൈസ് പ്രസിഡന്‍റ് ലീനുമോൾ ചാക്കോ, നാഷണൽ കമ്മറ്റി അംഗം സാജൻ സത്യൻ റീജിയണൽ ട്രെഷറർ ജേക്കബ് കളപ്പുരക്കൽ, റീജിയണൽ വൈസ് പ്രസിഡന്‍റ് സിബി മാത്യു, റീജിയണൽ ജോയിന്‍റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, റീജിയണൽ ജോയിന്റ് ട്രഷറർ ജോസ് വർഗീസ്, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റിയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രാവിലെ 10 . 30 നു ഭാരതനാട്യത്തോടെ ആരംഭിച്ച പരിപാടികൾ വൈകിട്ട് എട്ടു മണിയോടെ അവസാനിച്ചു. തുടർന്ന് യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജിന്‍റെ നേതൃത്വത്തിൽ സമ്മാനദാനം നടത്തി. 129 പോയിന്റോടെ സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷൻ റീജിയണൽ ചാപ്യൻ ആയപ്പോൾ റണ്ണർ അപ്പായി 119 പോയിന്‍റോടെ ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനും 92 പോയിന്റുമായി ഷെഫീൽഡ് കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള വീണാ സോമനാഥൻ കലാതിലകമായപ്പോൾ അതെ അസോസിയേഷനിൽ നിന്നും തന്നെയുള്ള ഷോബിത് ജേക്കബ്
കലാപ്രതിഭയായും ഭാഷാകേസരിയായും ഇവാ കുര്യാക്കോസ് നാട്യ മയൂരവും ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രൂപ്പ് ചാമ്പ്യന്മാരായി കിഡ്സ് വിഭാഗത്തിൽ ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള നിഭാ പിള്ളയും, സബ് ജൂനിയർ വിഭാഗത്തിൽ വീണ സോമനാഥനും ജൂനിയർ വിഭാഗത്തിൽ ഇവാ കുര്യാക്കോസും സീനിയർ വിഭാഗത്തിൽ ഷോബിത് ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു.

അലൈഡ് ഫിനാന്സിയേഴ്സ് സ്പോൺസർ ചെയ്ത റാഫിളിൽ നറുക്കെടുപ്പ് നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. കലാമേളയിൽ സെനിത് സോളിസിറ്റേഴ്സ്, പി ഫോർ ഹെൽത് കെയർ, തറവാട് റെസ്റ്ററന്റ്, സിഗ്മ കെയർ, ലിങ്ക് ബ്രോഡ്ബാൻഡ്, ക്‌ളൗഡ്‌ ടെൽ, ഈഡൻസ് ഫ്രഷ് ഫിഷ് എന്നിവർ സ്പോണ്സര്മാരായി.
വിജയികളെയും മത്സരങ്ങളിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും റീജിയണൽ കമ്മറ്റി അനുമോദിച്ചു.

കലാമത്സരങ്ങളുടെ വിജയത്തിനായി നിർലോഭമായി സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ചു റോതെർഹാം കേരളാ കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾക്കും പ്രസിഡന്റ് വർഗീസ് ഡാനിയേൽ നന്ദി പ്രകാശിപ്പിച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.