• Logo

Allied Publications

Middle East & Gulf
ന​വോ​ദ​യ പ​തി​മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ന​ഞ്ചി​യ​മ്മ​യും സു​ര​ഭി ല​ക്ഷ്മി​യും കൂ​ട്ട​രും
Share
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ​യു​ടെ പ​തി​മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ന്ധ​നാ​ട്ടു​ത്സ​വം​ന്ധ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ദ്യ​മാ​യി സൗ​ദി​യി​ലെ​ത്തി​യ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ന​ഞ്ചി​യ​മ്മ​യെ മൂ​വാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ജ​ന​ക്കൂ​ട്ടം എ​ഴു​ന്നേ​റ്റു​നി​ന്നു ആ​ദ​ര​വ് അ​ർ​പ്പി​ച്ചാ​ണ് വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യി​ലെ പ്ര​സി​ദ്ധ​മാ​യ ന്ധ​ക​ള​ക്കാ​ത്ത സ​ന്ദ​നം​ന്ധ ഗാ​നം ന​ഞ്ചി​യ​മ്മ പാ​ടി​യ​തോ​ടെ ജ​നം ആ​വേ​ശ തി​മി​ർ​പ്പി​ലാ​യി. തു​ട​ർ​ന്ന് ങ80 ​മൂ​സ താ​ര​ങ്ങ​ളാ​യ സു​ര​ഭി ല​ക്ഷ്മി​യും വി​നോ​ദ് കോ​വൂ​രും ക​ബീ​റും ഹാ​സ്യ​വി​രു​ന്നു​മാ​യി വേ​ദി​യി​ലെ​ത്തി. നാ​ട​ൻ​പാ​ട്ടു​ക​ളു​മാ​യി എ​ത്തി​യ പ്ര​സീ​ത ചാ​ല​ക്കു​ടി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ജ​ന​ത്തെ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​ക്കി.

ദ​മ്മാ​മി​ൽ നി​ന്നെ​ത്തി​യ സൗ​ദി പാ​ട്ടു​കൂ​ട്ടം നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളു​മാ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം അ​ര​ങ്ങേ​റി.

സ​മ്മേ​ള​നം ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ജ​ലീ​ൽ (കെ ​എം സി ​സി), ഷാ​ജു വാ​ള​പ്പ​ൻ (വേ​ല​പ്പ​ൻ എ​ക്സിം ലി​മി​റ്റ​ഡ്) അ​ബ്ദു​ൽ സ​ലാം (ജ​ബ​ൽ ഗ്രീ​ൻ പാ​ർ​ക്ക്), മു​ഹ​മ്മ​ദ് അ​മീ​ൻ (ഏ​ഷ്യ​ൻ റെ​സ്റ്റോ​റ​ന്‍റ്), സാ​ബി​ത്ത് (ഫ്ലൈ ​ഇ​ൻ​ഡ് കോ), ​ഹ​നീ​ഫ (ഗ്ലോ​ബ​ൽ ട്രാ​വെ​ൽ​സ്), സാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​മ്മി​ൾ സു​ധീ​ർ സ്വാ​ഗ​ത​വും വി​ക്ര​മ​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഏ​ക​ദേ​ശം ര​ണ്ട​ര മ​ണി​ക്കൂ​ർ പ്രോ​ഗ്രാ​മി​നു​ശേ​ഷം റി​യാ​ദ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രി​പാ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി