• Logo

Allied Publications

Europe
ഫാ. റോബിൻ തോമസിന് സ്നേഹനിർഭരമായ യാത്രയയപ്പു നൽകി ലിമെറിക്ക് സീറോ മലബാർ സമൂഹം
Share
ലിമെറിക്ക്: ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിന്‍റെ ചാപ്ലയിൻ ആയിരുന്ന ഫാ.റോബിൻ തോമസ് തന്‍റെ ആറു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ്. 2016 ഒക്ടോബർ മുതൽ നാളിതുവരെ ലിമെറിക്ക് സീറോ മലബാർ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാൻ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം .

നിരവധി കാര്യങ്ങൾ പുതിയതായി ആവിഷ്കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയിൽ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വർഷക്കാലമായി അച്ചന്‍റെ മേൽനോട്ടത്തിൽ ലിമെറിക്ക് സീറോ മലബാർ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. കൊറോണാ കാലത്തെ അച്ചന്‍റെ ഓരോ പ്രവർത്തനങ്ങളും ,ഇടപെടലുകളും രോഗത്താൽ വലഞ്ഞവരെയും, ഒറ്റപ്പെടലിന്‍റെ വേദനയിൽ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു.

തങ്ങളെ ഇത്രയേറെ സ്നേഹിച്ച ഫാ.റോബിന് സീറോ മലബാർ ചർച്ച് കുടുംബാംഗങ്ങൾ ലിമെറിക്ക് മംഗ്രെറ്റ് ജിഎഎ ഹാളിൽ വച്ചു സ്നേഹനിർഭരമായ യാത്രയയപ്പു നൽകി. യാത്രയയപ്പു സമ്മേളനത്തിന് മുന്നോടിയായി മംഗ്രെറ്റ് ചർച്ചിൽ വച്ചു നടന്ന വി.കുർബാനയ്ക്ക് ഫാ. റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് എന്നിവർ കാർമികത്വം വഹിച്ചു .തുടർന്ന് ജിഎഎ ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ ഫാ. ജോണ്‍ ലിയോനാർഡ്, ഫാ. ജോണ്‍ ഒഷിയ, ഫാ. നോയൽ, ഫാ.ഷോജി വർഗീസ് എന്നിവർ പങ്കെടുത്തു .ഇടവകാംഗങ്ങൾ ഫാ.റോബിന് നന്ദിയർപ്പിക്കുകയും, സ്നേഹ പ്രതീകമായി മൊമെന്േ‍റാ സമ്മാനിക്കുകയും ചെയ്തു .തുടർന്ന് സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു.

കഴിഞ്ഞ ആറു വർഷങ്ങളായി ലിമെറിക്ക് സമൂഹം നൽകിവന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഫാ.റോബിൻ നന്ദി അറിയിച്ചു.


ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; ജ​ര്‍​മ​നി ആ​റ് ബി​ല്യ​ൺ യൂ​റോ നി​ക്ഷേ​പി​ക്കും.
ബ​ര്‍​ലി​ന്‍: 2025 മു​ത​ല്‍ ആ​ഗോ​ള കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ര്‍​മ​നി പ്ര​തി​വ​ര്‍​ഷം ആ​റ് ബി​ല്യ​ണ്‍ യൂ​റോ നി​ക്ഷേ​പി​ക്കു​മെ​ന്ന് ജ​ർ​മ
ഒ​ഇ​സി​ഡി റി​പ്പോ​ര്‍​ട്ടി​ല്‍ സാ​മ്പ​ത്തി​ക ദു​ര്‍​ബ​ല​ത മാ​ത്രം.
ബ​ര്‍​ലി​ന്‍: ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഇ​ക്ക​ണോ​മി​ക് കോ​ഓ​പ്പ​റേ​ഷ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (ഒ​ഇ​സി​ഡി) പാ​രീ​സി​ല്‍ വാ​ര്‍​ഷി​ക ലോ​ക സാ​
പ്ര​വാ​സി തൊ​ഴി​ലാ​ളി ക്ഷേ​മ​ത്തി​നാ​യി ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ട്രേ​ഡ് യൂ​ണി​യ​നു​മാ​യി കൈ​കോ​ർ​ക്കു​ന്നു; വെ​ള്ളി​യാ​ഴ്ച ഡി​ബേ​റ്റ്.
കേം​ബ്രി​ഡ്ജ്: പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മാ​യി യു​കെ​യി​ലെ ട്രേ​ഡ് യൂ​ണി​
മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു; നി​യ​ന്ത്ര​ണം തു​ട​രും.
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ര്‍​വീ