• Logo

Allied Publications

Americas
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​തും, ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് കു​ടി​കൊ​ള്ളു​ന്ന​തു​മാ​യ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നൂ​റ്റി ഇ​രു​പ​താ​മ​ത് ഓ​ർ​മ്മ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഒ​ക്ടോ​ബ​ർ 30 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

ഒ​ക്ടോ​ബ​ർ 31 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം 9ന് ​ന​ട​ന്ന സെ​മി​നാ​റി​നും അ​തേ​ത്തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​ക​ൾ​ക്കും റ​വ. ഫാ. ​ബി​ജേ​ഷ് ഫി​ലി​പ്പ് നേ​തൃ​ത്വം ന​ൽ​കി.

ന​വം​ബ​ർ 1 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് 9ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​നും ച​ർ​ച്ച​ക​ൾ​ക്കും റ​വ. ഡോ. ​റെ​ജി മാ​ത്യു നേ​തൃ​ത്വം ന​ൽ​കും.

ന​വം​ബ​ർ ര​ണ്ടി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30 ന് ​റ​വ. കെ ​മ​ത്താ​യി കോ​ർ എ​പ്പീ​സ്ക്കോ​പ്പാ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 10ന് ​പ്ര​ഭാ​ത ഭ​ക്ഷ​ണം. അ​ന്നേ​ദി​വ​സം വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ ന​മ​സ്ക്കാ​ര​വും 9ന് ​റ​വ. സ​ഖ​റി​യാ റ​ന്പാ​ന്‍റെ സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

ന​വം​ബ​ർ മൂ​ന്നി​ന് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും 9ന് ​റ​വ. ഫാ​ദ​ർ സാ​മു​വ​ൽ വ​ർ​ഗീ​സ് ന​യി​ക്കു​ന്ന സെ​മി​നാ​റും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്ന​താ​യി​രി​ക്കും. .

ന​വം​ബ​ർ നാ​ലി​ന് വെ​ള്ളി​യാ​ഴ്ച 6 :30 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​റ്റോ​ബി​ൻ മാ​ത്യു, റ​വ. ഫാ. ​റ്റോ​ജോ ബേ​ബി, റ​വ. ഫാ. ​അ​ല​ക്സ് കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.. അ​തി​നെ​ത്തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നും കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണ​വും, പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള പ്രാ​ർ​ഥ​ന​യും, നേ​ർ​ച്ച​വി​ള​ന്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ന​വം​ബ​ർ 5 ന് ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3 മു​ത​ൽ 6 വ​രെ കൂ​ദോ​ശ് ഈ​ത്തോ കോ​ണ്‍​ഫ​റ​ൻ​സ്, 6.30 മു​ത​ൽ സ​ന്ധ്യാ ന​മ​സ്കാ​രം 7.30 മു​ത​ൽ റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണി​ന്‍റെ സു​വി​ശേ​ഷ പ്ര​സം​ഗ​വും. അ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ന​വം​ബ​ർ 6 ന് ​ഞാ​യ​റാ​ഴ്ച 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും, അ​തി​നെ​ത്തു​ട​ർ​ന്ന് 9.30 ന് ​റ​വ. ഫാ. ​ഫി​ലി​മോ​ൻ ഫി​ലി​പ്പ് വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും . 10.45 ന് ​മു​ത്തു​ക്കു​ട​ക​ളും , പൊ​ൻ കു​രി​ശു​ക​ളും, കൊ​ടി​ക​ളും വ​ഹി​ച്ചു​കൊ​ണ്ട്, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി​യു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ കു​രി​ശ​ടി​യി​ലേ​ക്ക് പു​റ​പ്പെ​ടും. 11.30ന് ​പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള മ​ദ്ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും, ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. 11.30 ന് ​വ​ന്നു​ചേ​ർ​ന്ന ഏ​വ​ർ​ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പെ​രു​ന്നാ​ൾ സ​ദ്യ​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി, ട്ര​ഷ​റാ​ർ തോ​മ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബി​ജു മാ​ണി എ​ന്നി​വ​രും ജോ​ർ​ജ്കു​ട്ടി വ​ർ​ഗീ​സ്, മി​സി​സ് ജൊ​വാ​ൻ മ​ത്താ​യി, അ​രു​ണ്‍ ഫി​ലി​പ്പ് എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യു​മു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​നു​വ​ൽ ബാ​ങ്ക്വ​റ്റ് വി​ജ​യ​മാ​യി; പോ​ലീ​സ് സേ​ന​യി​ലും മ​ല​യാ​ളി തി​ള​ക്കം.
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​ൻ പോ​ലീ​സ് സേ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സം​ഘ​ട​നാ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫ
വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ധ​ന​കാ​ര്യ മ​ന്ത്രി ആ​ർ. ബാ​ല​ഗോ​പാ​ൽ പ്ര​ശം​സി​ച്ചു.
ന്യൂ​യോ​ർ​ക്ക്: വെ​സ്റ്റ്ചെ​സ്റ്റ​ർ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്തെ ക​നി​വ് എ​ന്ന സം​ഘ​ട​ന​ക്ക് വേ​ണ്ടി 50,000 രൂ​പ​യു​ടെ സ​ഹാ​യം
ജെയ്സൺ ജോണിന്‍റെ തിരോധാനം: നടപടികൾ ആവശ്യപ്പെട്ട് ഫോമാ.
ഓസ്റ്റിൻ: കഴിഞ്ഞ ദിവസം ഓസ്റ്റിൻ, ടെക്സസിൽ കാണാതായ ന്യൂയോർക്ക് സ്വദേശി ജെയ്സൺ ജോണിന്‍റെ തിരോധാനത്തിൽ ലോക്കൽ പോലീസിന്‍റെ ഭാഗത്തു നിന്ന് ത്വരിത നടപടികൾ
കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ൽ ന​ട​ന്ന വെ​ടി​വെ‌​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക
മ​രി​ച്ചെ​ന്ന് ക​രു​തി​യ രോ​ഗി ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ, ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം; ഹോം ​കെ​യ​റി​ന് പി​ഴ.
അ​യോ​വ: ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു മ​രി​ച്ചെ​ന്ന് ക​രു​തി​യ രോഗിയായ വയോധിയെ ​ജീ​വ​നോ​ടെ ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.