• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​ൽ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു; മു​ന്നി​ൽ മെ​ട്രോ​യും ടാ​ക്സി​യും
Share
ദു​ബാ​യ്: ദു​ബാ​യി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ "ഓ​വ​ർ​ടേ​ക്ക്' ചെ​യ്ത് പൊ​തു​വാ​ഹ​ന​ങ്ങ​ൾ ഹി​റ്റ് ട്രാ​ക്കിൽ. ​മെ​ട്രോ അ​ട​ക്ക​മു​ള്ള പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ർ ടി​എ​യു​ടെ 17ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

2022ൽ ​ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം 30 കോ​ടി​യി​ല​ധി​കം പേ​രാ​ണ് പൊ​തു​ഗ​താ​ഗം ഉ​പ​യോ​ഗി​ച്ച​ത്. ദി​വ​സ​വും 16.8 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ദു​ബാ​യി​ൽ പൊ​തു​വാ​ഹ ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മെ​ട്രോ​യും ടാ​ക്സി​യു​മാ​ണ് മു​ന്നി​ൽ.

ദു​ബാ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മി​ക​ച്ച​താ​യി. 2006ൽ 8,715 ​കി​ലോ മീ​റ്റ​റാ​യി​രു​ന്നു ദു​ബാ​യി​ലെ റോ​ഡു​ക​ളു​ടെ ദൈ​ർ​ഘ്യം. ഇ​പ്പോ​ഴ​ത് 18, 475 കി​ലോ​മീ​റ്റ​റാ​യി. പാ​ല​ങ്ങ​ളു​ടെ എ​ണ്ണം 129ൽ ​നി​ന്ന് ആ​റു​മ​ട​ങ്ങ് വ​ർ​ധി​ച്ച് 884 ആ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടാ​ക്സി​ക​ൾ ഹൈ​ബ്രി​ഡ് എ​ൻ​ജി​നു​ക​ളി​ലേ​ക്കു മാ​റി​യ​തോ​ടെ ഊ​ർ​ജ ഉ​പ​യോ​ഗ​ത്തി​ൽ 18 ശ​ത​മാ​ന​വും ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ 36 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി. ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ പൊ​തു​ഗ താ​ഗ​ത​മാ​ണ് ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് ആ​ർ​ടി​എ ചെ​യ​ർ​മാ​ൻ മ​ത്ത​ർ അ​ൽ താ​യ​ർ വ്യ​ക്ത​മാ​ക്കി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത