• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ദീ​പാ​വ​ലി​ക്ക് സ്കൂ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ എ​റി​ക് ആ​ദം​സ്
Share
ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ഗ്രേ​സി മാ​ൻ​ഷ​നി​ൽ അ​തി​വി​പു​ല​മാ​യി ദീ​പാ​വ​ലി ആ​ഘോ​ഷം ന​ട​ത്തി. ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ എ​റി​ക് ആ​ദം​സ് ഏ​ക​ദേ​ശം 1400 പേ​ർ​ക്കാ​ണ് ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ആ​ഥി​ത്യ​മ​രു​ളി​യ​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ൽ ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ക​ണെ​ക്ടി​ക​ട്ട്, പെ​ൻ​സി​ൽ​വാ​നി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റി​ല​ധി​കം മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

മേ​യ​ർ എ​റി​ക് ആ​ദം​സി​ന്‍റെ ഭ​ര​ണ​ത്തി​ലു​ള്ള ഏ​ഷ്യ​ൻ ക​മ്മ്യൂ​ണി​റ്റി ആ​ഫെ​യ്ർ​സി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ ദി​ലീ​പ് ചൗ​ഹാ​നാ​ണ് ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്. മേ​യ​റു​ടെ ഇ​ല​ക്ഷ​ൻ ക്യാ​ന്പ​യി​ൻ ഉ​പ​ദേ​ഷ്ടാ​വും ന്യൂ​യോ​ർ​ക്ക് സി​റ്റി ആ​രോ​ഗ്യ വ​കു​പ്പ് ക​മ്മ​റ്റി മെ​ന്പ​റും മ​ല​യാ​ളി​യു​മാ​യ ഡോ. ​ബി​ന്ദു ബാ​ബു മു​ഖ്യ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

മ​ല​യാ​ളി സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, മ​ല​യാ​ളി​യാ​യ ആ​ദ്യ​ത്തെ സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ ശേ​ഖ​ർ കൃ​ഷ്ണ​ൻ, ആ​ദ്യ​ത്തെ സൗ​ത്ത് ഏ​ഷ്യ​ൻ അ​സം​ബ്ലി വു​മ​ണ്‍ ജെ​ന്നി​ഫ​ർ രാ​ജ്കു​മാ​ർ, ന്യൂ​യോ​ർ​ക്ക് സി​റ്റി ഹെ​ൽ​ത്ത് ക​മ്മ​റ്റി ചെ​യ​ർ ഡോ. ​ബി​ന്ദു ബാ​ബു, ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും മ​ല​യാ​ളി​യു​മാ​യ സി​ബു നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ഈ ​സ്നേ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.

സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹൊ​ക്കു​ൾ, മേ​യ​ർ എ​റി​ക് ആ​ദം​സ് എ​ന്നി​വ​രു​ടെ​യെ​ല്ലാം ഇ​ല​ക്ഷ​ൻ കാ​ന്പ​യി​നു​ക​ളി​ൽ മു​ഖ്യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ള്ള ന​സോ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും കൂ​ടി​യാ​യ അ​ജി​ത് കൊ​ച്ചൂ​സ് പ്ര​സ്തു​ത ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ലാ​യി പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു. ഫ്ളോ​റ​ൽ പാ​ർ​ക്ക് ബ​ല്ലെ​റോ​സ് ഭാ​ഗ​ത്തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കോ​ശി തോ​മ​സും മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കു വ​ഹി​ച്ചു.

സി​റ്റി​യു​ടെ ആ​ക​മാ​ന​മു​ള്ള വ​ള​ർ​ച്ച​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​യ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളെ​യും സം​ഭാ​വ​ന​ക​ളെ​യും പ​റ്റി മേ​യ​ർ പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​മൂ​ഹം ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളി​ലും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ മേ​യ​ർ അ​ഭി​ന​ന്ദി​ച്ചു. സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​വ​രാ​ണ് ഇ​ന്ത്യ​ക്കാ​രെ​ന്നും അ​വ​രു​ടെ വ​ലി​യൊ​രു സ​മൂ​ഹം ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ അ​വ​രു​ടെ പ്ര​മു​ഖ ആ​ഘോ​ഷ​മാ​യ ദീ​പാ​വ​ലി ദി​ന​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സി​റ്റി സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ദി​ന​മാ​യി ന​ൽ​കു​ന്ന​താ​ണെ​ന്നും മേ​യ​ർ ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക് പ്ര​ത്യേ​ക പ​ങ്കു വ​ഹി​ച്ച വി​വി​ധ ഇ​ൻ​ഡ്യാ​ക്കാ​രെ പ്ര​ശ​സ്തി​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ച കൂ​ട്ട​ത്തി​ൽ മ​ല​യാ​ളി​യാ​യ ഗോ​പി​യോ ചെ​യ​ർ​മാ​ൻ ക​ണ​ക്ടി​ക​ട്ടി​ൽ നി​ന്നു​ള്ള ഡോ. ​തോ​മ​സ് എ​ബ്ര​ഹാ​മി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു