• Logo

Allied Publications

Middle East & Gulf
പ്രൊ​ഫ​ഷ​ണ​ൽ സോ​ക്ക​ർ ലീ​ഗ്: പി​ബി​ജി എ​ഫ്സി ജേ​താ​ക്ക​ൾ
Share
ദോ​ഹ : ഖ​ത്ത​റി​ലെ പ്ര​മു​ഖ പി​ആ​ർ​ഒ സ​ർ​വീ​സ് ക​ന്പ​നി​യാ​യ പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് പി​ആ​ർ​ഒ ക​ന്പ​നി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്രൊ​ഫ​ഷ​ണ​ൽ സോ​ക്ക​ർ ലീ​ഗി​ൽ പി​ബി​ജി എ​ഫ്സി ജേ​താ​ക്ക​ളാ​യി. 16 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഐ​ഡി​യ​ൽ എ​ഫ്സി​യെ 4 ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫി​ഫ വേ​ൾ​ഡ് ക​പ്പ് 2022 ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച വാ​ശി​യേ​റി​യ മ​ത്സ​രം സം​ഘാ​ട​ക മി​ക​വും കൊ​ണ്ടും പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ദേ​യ​മാ​യി. ഖ​ത്ത​റി​ലെ വി​വി​ധ പി​ആ​ർ​ഒ ക​ന്പ​നി​ക​ളി​ൽ നി​ന്നാ​യി എ​ച്ച്.​എം.​ടി എ​ഫ്.​സി, ക്യൂ ​മീ​റ്റ് എ​ഫ്.​സി, ഗോ​ൾ​ഡ​ൻ ബെ​സ്റ്റ്, ത​വ​ക്ക​ൽ എ​ഫ്.​സി, ഗോ​ൾ​ഡ​ൻ എ​ഫ്.​സി, ഫാ​സ് എ​ഫ്.​സി, ഐ​ഡി​യ​ൽ എ​ഫ്.​സി, സ്മാ​ർ​ട്ട് എ​ഫ്.​സി, സി​ൻ​സി​യ​ർ എ​ഫ്.​സി, മ​വാ​സിം എ​ഫ്.​സി, അ​ൽ താ​യി എ​ഫ്.​സി, ടെ​ക്മോ എ​ഫ്.​സി, ഡ​യ​ബ​ലൂ​സ് റോ​ജോ​സ്, പി.​ബി.​ജി എ​ഫ്സി, എ​ഫ്.​സി ഫാ​സ്റ്റ് സ​ർ​വ്വീ​സ​സ്, മ​ൻ​ദൂ​ബി എ​ഫ്.​സി എ​ന്നീ ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.

പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൈ​ദ​ർ സ്പോ​ർ​ട്സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച സോ​ക്ക​ർ ലീ​ഗ് ഉ​ദ്ഘാ​ട​നം കെ​യ​ർ ആ​ന്‍റ് ക്യൂ​യ​ർ ഗ്രൂ​പ്പ് ഫൗ​ണ്ട​ർ ആ​ന്‍റ് ചെ​യ​ർ​മാ​ൻ ഇ.​പി അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. ഐ​പി​ബി​സി പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ സാ​ദി​ഖ്, പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി ഹ​സ​ൻ ത​ച്ച​റ​ക്ക​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

പ്രി​ന്േ‍​റാ​ണ്‍ സ്പോ​ർ​ണ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഹ്റ ബ്യൂ​ട്ടി സ​ലൂ​ണ്‍ സ്പോ​ണ്‍​സ​ർ ചെ​യ്ത 2022 റി​യാ​ൽ ക്യാ​ഷ് പ്രൈ​സും സ​ഹ്റ ബ്യൂ​ട്ടി സ​ലൂ​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു​മോ​ൻ അ​ക്ബ​ർ സ​മ്മാ​നി​ച്ചു. ടീ ​ടൈം സ്പോ​ണ്‍​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്സി​നു​ള്ള പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി ഹ​സ​ൻ ത​ച്ച​റ​ക്ക​ൽ സ​മ്മാ​നി​ച്ചു. പി​ബി​ജി എ​ഫ്സി​യി​ലെ സാ​ദി​ഖ്് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും സി​ൻ​സി​യ​ർ എ​ഫ്സി​യി​ലെ ഷാ​ന​വാ​സ് ടോ​പ് സ്കോ​റ​റാ​യും പി.​ബി.​ജി എ​ഫ്സി​യു​ടെ ഷി​ഹാ​സ് ക​മ്മ​ല​മു​റി​യി​ൽ സൈ​നു​ദ്ധീ​ൻ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​സ​ൻ അ​ലി പ​ഞ്ച​വാ​നി, പി.​എ​സ്.​എ​ൽ ചീ​ഫ് കോ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് നൈ​സാം, ഹ​നീ​ഫ ത​ച്ച​റ​ക്ക​ൽ, സി​യാ​ഹു​റ​ഹ്മാ​ൻ, മ​ൻ​സൂ​ർ ത​ച്ച​റ​ക്ക​ൽ, ശം​സു​ദ്ധീ​ൻ ത​ച്ച​റ​ക്ക​ൽ, പി.​എ​സ്.​എ​ൽ, കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ഇ​സ്ഹാ​ഖ്, അ​ഹ്സ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി