• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​ക്കു സൗ​ത്ത് വെ​സ്റ്റ് സോ​ണ്‍ റീ​ജ​ണി​ൽ ഉ​ജ്വ​ല സ​മാ​പ​നം
Share
ടെ​ക്സ​സ് (കൊ​പ്പേ​ൽ): ഭാ​ര​ത​സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്രേ​ഷി​ത സം​ഘ​ട​ന​യാ​യ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ സൗ​ത്ത് വെ​സ്റ്റ് സോ​ണ്‍ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ഉ​ജ്വ​ല സ​മാ​പ​നം. കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്ന​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ, മി​ഷ​ൻ ലീ​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ​താ​ക ഉ​യ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫാ. ​മെ​ൽ​വി​ൻ പോ​ൾ (ഹൂ​സ്റ്റ​ണ്‍), ഫാ ​പോ​ൾ കൊ​ട​ക​ര​ക്കാ​ര​ൻ (ഒ​ക്ല​ഹോ​മ) എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞാ​താ ദി​വ്യ​ബ​ലി ന​ട​ന്നു.

തു​ട​ർ​ന്ന് കൊ​പ്പേ​ൽ സെ​ന്‍റ്. അ​ൽ​ഫോ​ൻ​സാ, ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ, ഓ​സ്റ്റി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ, ഒ​ക്ല​ഹോ​മ ഹോ​ളി​ഫാ​മി​ലി എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മി​ഷ​ൻ ലീ​ഗ് പ​താ​ക​ക​ളും ജൂ​ബി​ലി ബാ​ന​റു​മേ​ന്തി നാ​നൂ​റോ​ളം കു​ഞ്ഞു മി​ഷ​ന​റി​മാ​രും, വൈ​ദി​ക​രും, സ​ന്യ​സ്ത​രും, വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത പ്രൗ​ഢോ​ജ്വ​ല​മാ​യ പ്രേ​ഷി​ത റാ​ലി ന​ട​ന്നു.

കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി​മാ​രും മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രും മി​ഷ​ൻ ലീ​ഗ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് തി​രി​തെ​ളി​ച്ചു ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ടെ​ലി ഫി​ലിം, സി​ന്പോ​സി​യം എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന ന​ഗ​രി​യാ​യ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സാ​ക്ഷി​യാ​യി.

ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി, ഫാ. ​മെ​ൽ​വി​ൻ, മി​ഷ​ൻ ലീ​ഗ് സൗ​ത്ത് വെ​സ്റ്റ് കോ​ർ​ഡി​നേ​റ്റ​ർ ശി​ൽ​പ്പാ ജോ​ഷി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ആ​ന്‍റ​ണി സ​ജേ​ഷ് സ്വാ​ഗ​ത​വും കൊ​പ്പേ​ൽ ശാ​ഖാ വൈ​സ് പ്ര​സി​ഡ​ന്‍റ് നേ​ഹ ജോ​ഷി ന​ന്ദി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ഡോ​ണാ ആ​ൻ (മി​ഷ​ലീ​ഗ് കൊ​പ്പേ​ൽ ശാ​ഖാ ട്ര​ഷ​റ​ർ ) പ​രി​പാ​ടി​ക​ളു​ടെ എം​സി​യാ​യി​രു​ന്നു.

സൗ​ത്ത് വെ​സ്റ്റ് സോ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് റെ​പ്ര​സെ​ന്‍റ​റ്റീ​വ് ആ​ൻ ടോ​മി, മി​ഷ​ൻ ലീ​ഗ് സെ​ന്‍റ്. അ​ൽ​ഫോ​ൻ​സാ അ​നി​മേ​റ്റ​ർ റോ​സ്മേ​രി ആ​ല​പ്പാ​ട്ട്, സി​സി​ഡി കോ​ർ​ഡി​നേ​റ്റ​ർ ഷി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ജൂ​ബി​ലി സ​മാ​പ​ന​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​