• Logo

Allied Publications

Americas
റ​വ. ജോ​ണ്‍​സ​ണ്‍ ത​ര​ക​ൻ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഏ​ഷ്യ​പ​സ​ഫി​ക് റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്
Share
ഡാ​ള​സ്: ഏ​ഷ്യ​പ​സ​ഫി​ക് റീ​ജ​ണ്‍ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി റ​വ ജോ​ണ്‍​സ​ണ്‍ ത​ര​ക​നെ (യു​എ​സ്എ )തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ സൗ​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു വ​രി​ക​യാ​ണ് അ​ദ്ദേ​ഹം.

ഒ​ക്ടോ​ബ​ർ 24നു ​സൗ​ത്ത് കൊ​റി​യ​യി​ൽ ഏ​ഷ്യ​പ​സ​ഫി​ക് റീ​ജ​ണി​ലെ 23 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി റ​വ. ജോ​ണ്‍​സ​ണ്‍ ത​ര​ക​നെ (യു ​എ​സ്എ )ഐ​ക്യ​ക​ണ്ഠ​നേ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റാ​യി റ​വ. ഗ്വി​ബി​യോം​ഗ് മൂ​ണ്‍(​സൗ​ത്ത് കൊ​റി​യ) സെ​ക്ര​ട്ട​റി​യാ​യി ബ്ര​ദ​ർ അ​ല​ൻ ലോ(​താ​യ്വാ​ൻ) ട്ര​ഷ​റ​ർ ആ​യി റ​വ എ​ഡ്മ​ണ്ട് ലാം​ഗ് ( ഹോ​ങ്കോം​ഗ്) എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ഴ്സാ​യി ബ്ര​ദ​ർ നൊ​റി​യു​കി ഹൈ​ഹാ​ര (ജ​പ്പാ​ൻ) ബ്ര​ദ​ർ മാ​ർ​ലി​ൻ (ഫി​ലി​പ്പീ​ൻ​സ്) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷ​മാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. ജോ​ണ്‍​സ​ണ്‍ ത​ര​ക​ൻ നി​യ​മം, സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദ​വും, സോ​ഷ്യോ​ള​ജി, തി​യോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ദ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ പ​രേ​ത​നാ​യ റ​വ. ഡോ. ​ജോ​ർ​ജ് ത​ര​ക​ൻ, ത​ങ്ക​മ്മ ത​ര​ക​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ സൗ​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ പ​രേ​ത​നാ​യ റ​വ ഡോ. ​പി.​വി. ജേ​ക്ക​ബി​ന്‍റെ​യും , സാ​റാ​മ്മ​യു​ടെ​യും മ​ക​ൾ ല​ത​മോ​ളാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജ​സി​ൻ ത​ര​ക​ൻ, ജെ​റി​ൻ ത​ര​ക​ൻ. മ​രു​മ​ക​ൾ: സു​ജ ത​ര​ക​ൻ.

ടെ​ക്സ​സി​ലെ ഡാ​ള​സ് റൗ​ല​റ്റി​ൽ ത​ര​ക​ൻ ബം​ഗ്ലാ​വി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ സൗ​ത്ത് ഇ​ന്ത്യ​യു​ടെ ആ​സ്ഥാ​ന​മാ​യ കൊ​ച്ചി ഏ​ക്ലീ​ഷാ​യി​ൽ താ​മ​സി​ച്ചു സ​ഭാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഡാ​ള​സി​ൽ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ക്സ്പ്ര​സ് ഹെ​റാ​ൾ​ഡ് ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ രാ​ജു ത​ര​ക​ൻ സ​ഹോ​ദ​ര​നാ​ണ്.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.