• Logo

Allied Publications

Americas
ഹെ​ൽ​പ് സേ​വ് ലൈ​ഫ് 21 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ന്നു
Share
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് സേ​വ് ലൈ​ഫ് എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന അ​വ​രു​ടെ 21 വ​ർ​ഷ​ത്തെ സേ​വ​നം ന​വം​ബ​ർ ഒ​ന്നി​ന് പൂ​ർ​ത്തി​യാ​ക്കു​ന്നു . ’ഒ​രു ജീ​വി​തം വീ​ണ്ടെ​ടു​ക്കാ​ൻ ഒ​രു കൈ ​സ​ഹാ​യം.’ (Lend a hand to mend a life) എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന 21 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ 1600 ല​ധി​കം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി യു​എ​സ് ഡോ​ള​ർ 1.34 ഡോ​ള​ർ (ഇ​ന്ന​ത്തെ നി​ര​ക്കി​ൽ പ​ത്തു​കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ ) സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്തു ക​ഴി​ഞ്ഞു. 850 ല​ധി​കം വ്യ​ക്തി​ക​ൾ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും സം​ഘ​ട​ന​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മാ​യും ര​ണ്ടു വി​ധ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് സം​ഘ​ട​ന ചെ​യ്യു​ന്ന​ത്. അ​ർ​ഹ​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക. നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ, കോ​ളേ​ജി​ൽ പ​ഠി​ക്കാ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക. അ​തോ​ടൊ​പ്പം പ്ര​ള​യം, ഭൂ​ക​ന്പം പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​വു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​ക ഫ​ണ്ട് രൂ​പീ​ക​രി​ച്ച് സ​ഹാ​യ​മെ​ത്തി​ക്കാ​നും സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ഭ​വ​ന പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​ണ് ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​വി​ഡ്19 മ​ഹാ​മാ​രി സാ​ർ​വ​ത്രി​ക​മാ​യി വ്യാ​പി​ച്ച​പ്പോ​ൾ പ്ര​ത്യേ​ക ഫ​ണ്ട് രൂ​പി​ക​രി​ച്ചു 42,000 യു.​എ​സ്. ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ക​യും 53 കു​ടും​ബ​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​വ​ര്ഷം ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ (2021) കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഭ​വ​ന​വും വ​സ്തു​ക്ക​ളും ന​ഷ്ട​മാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ പു​തു​താ​യി ഒ​രു ഫ​ണ്ട് രൂ​പീ​ക​രി​ച്ചു 11,200 യു​എ​സ് ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ക​യും 13 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക​യും ചെ​യ്തു.

ഹെ​ൽ​പ് സേ​വ് ലൈ​ഫ്ന്‍റെ 2022ലെ ​മാ​ത്രം ക​ണ​ക്കു​ക​ൾ ഇ​പ്ര​കാ​ര​മാ​ണ്. 76 വ്യ​ക്തി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഇ​തു​വ​രെ 97,079 യു​എ​സ് ഡോ​ള​ർ ന​ൽ​കി. 20 നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20, 727 യു​എ​സ് ഡോ​ള​ർ ന​ൽ​കി അ​വ​രു​ടെ ഉ​ന്ന​ത വി​ദ്യാ​ഭാ​സം തു​ട​ർ​ന്നു​കൊ​ണ്ട് പോ​കാ​ൻ സ​ഹാ​യി​ച്ചു. പ്ര​ള​യം മൂ​ല​മോ അ​ല്ലാ​തെ​യോ വീ​ട് ന​ഷ്ട​പെ​ട്ട 8 കു​ടും​ബ​ങ്ങ​ൾ​ക്ക് 11,228 11, 228 യു​എ​സ് ഡോ​ള​ർ ന​ൽ​കി ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​ച്ചു. സ്കൂ​ൾ/​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി (SponsorAStudent) വ​ഴി 33 കു​ട്ടി​ക​ൾ​ക്ക് 13, 537 ഡോ​ള​ർ തു​ക ന​ൽ​കി അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ച്ചു. കൂ​ടാ​തെ ആ​ഫ്രി​ക്ക​യി​ലെ പ​ല​വി​ധ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദേ​ശം 5,000 ഡോ​ള​ർ ന​ൽ​കു​വാ​നും സം​ഘ​ട​ന​ക്ക് ക​ഴി​ഞ്ഞു.

ഹെ​ൽ​പ് സേ​വ് ലൈ​ഫ്ന്‍റെ അം​ഗ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​റി​യാ​വു​ന്ന​വ​ർ​ക്കോ, അ​ല്ലെ​ങ്കി​ൽ സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ വ​ഴി​ത​ന്നെ ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മോ ് സ​ഹാ​യം അ​നു​വ​ദി​ക്കു​ക. നി​ല​വി​ൽ പ്ര​തി​മാ​സം ആ​റ് അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ, അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മാ​യി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം വേ​ഗ​ത്തി​ൽ ത​ന്നെ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​റു​ണ്ട്. സം​ഘ​ട​നാ സ​മാ​ഹ​രി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യം ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ൽ ഒ​ട്ടു മി​ക്ക സ​ഹാ​യ​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. ഹെ​ൽ​പ് സേ​വ് ലൈ​ഫ് ഒ​രു ര​ജി​സ്റ്റേ​ർ​ഡ് ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ​തി​നാ​ൽ സം​ഭാ​വ​ന​ക​ൾ​ക്ക് യു​എ​സ് ഇ​ൻ​കം ടാ​ക്സ് നി​യ​മ​ത്തി​ലെ (501)(ര)(3) ​പ്ര​കാ​രം 100 ശ​ത​മാ​നം നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.

സ​ഹാ​യ മ​ന​സ്ക​രാ​യ​വ​രു​ടെ സം​ഭാ​വ​ന​ക​ളാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​കു​ന്ന​ത്. സേ​വ​ന സ​ന്ന​ദ്ധ​രാ​യ നി​ര​വ​ധി​യാ​ളു​ക​ളു​ടെ നി​ര​ന്ത​ര​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്. കൊ​ടു​ക്കു​ന്തോ​റും വീ​ണ്ടും കൂ​ടു​ത​ൽ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ, ഇ​നി​യും കൂ​ടു​ത​ൽ സ·​ന​സ്ക​രാ​യ വ്യ​ക്തി​ക​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം സം​ഘ​ട​ന​ക്ക് അ​നി​വാ​ര്യ​മാ​ണ്. ന്ധ​നൂ​റു വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​നാ​വി​ല്ലെ​ങ്കി​ൽ ഒ​രാ​ളെ സ​ഹാ​യി​ക്കു​ന്ധ എ​ന്ന മ​ദ​ർ തെ​രേ​സ​യു​ടെ വ​ച​ന​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​പ്ത​വാ​ക്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക:www.HelpSaveLife.org
Email: HelpSaveLifeUSA@gmail.com.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി.
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയ
ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി.
വാഷിങ്ടൻ: ഇസ്രയേലിനെക്കുറിച്ചുള്ള മുൻ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിനിധി ഇൽഹാൻ ഒമറിനെ ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ ഹൗസ് വ്
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്.
സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ്.
ഡാളസ് :2020 ഒക്‌ടോബറിൽ അകാരണമായി അറസ്റ്റ് ചെയ്ത് രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായതിൽ ഇന്
സാലികുട്ടി വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക്: സാലികുട്ടി വർഗീസ് (63 ) ഫെബ്രുവരി ഒന്നിനു ന്യൂയോർക്കിൽ അന്തരിച്ചു..കോട്ടയം കങ്ങഴ ഇളവം കുന്നേൽ പരേതനായ രാജു വർഗീസിന്‍റെ ഭാര്യയാണ്.