• Logo

Allied Publications

Middle East & Gulf
ദീബാജ് സ്നേഹസംഗമം സംഘടിപ്പിച്ചു
Share
റിയാദ്: ദീബാജ് വേൾഡ് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സ്നേഹസംഗമം 'പ്രവാചകദ്ധ്യാപനത്തിന്റെ കാലിക പ്രസക്തി' എന്ന തലക്കെട്ടിൽ വിവിധ പരിപാടികളോടെ ഈ വർഷവും നടന്നു. പ്രമുഖ വാഗ്മി ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യാതിഥി ആയിരുന്നു. അനീതി അരങ്ങുവാഴുന്ന കാലത്ത് നീതിയുടെ ശബ്ദമായി നിലകൊള്ളുന്നത് പ്രവാചകരുടെ അദ്ധ്യാപനങ്ങൾ മാത്രമാണ്.

അത് കുടുംബ സമുദായിക ബന്ധങ്ങൾക്കപ്പുറം ബഹുസ്വരസമൂഹത്തിൽ കർശനമായി നടപ്പിൽ വരുത്തിയ തങ്ങളുടെ അനുയായികളും നമുക്ക് മാതൃകയാണ്. വർഗ്ഗീയതയും വിഭാഗീയതയും അടക്കമുള്ള സർവ്വ കാലിക പ്രശ്നങ്ങളും സ്നേഹം കൊണ്ടാണ് നേരിടേണ്ടതെന്നും ഇസ്ലാം സഹിഷ്ണുതയും മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മതമാണെന്നും മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. ദീബാജ് സിഇഒ ഷാഫി ദാരിമി അധ്യക്ഷനായിരുന്നു. സയ്യിദ് സൈനുദ്ധീൻ അൽഹദ്ദാദ്‌ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രവാചക പ്രകീർത്തന സദസ്സിന് ബഷീർ ഫൈസി ചുങ്കത്തറ നേതൃത്വം നൽകി. ദഫ് പ്രദർശനം നടത്തിയ വാദിത്വയ്ബ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു.

സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്, അബ്ദുറഹ്മാൻ ഹുദവി, ഹാരിസ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ്‌ കോയ വാഫി (എസ്ഐസി), നവാസ് വെള്ളിമാട്കുന്ന് (ഒഐസിസി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലിക്കുട്ടി കടുങ്ങപുരം, നവാഫ് ചേളാരി, ശുഐബ് കാർത്തല, ഹാരിസ് വളാഞ്ചേരി, ഷജീർ കൊപ്പം, സജീർ പുല്ലാര, ആബിർ വീമ്പൂർ, മുസ്തഫ കാരക്കുന്ന് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. മാസ്റ്റർ തഷ്രീഫ് ഖിറാഅത്ത് നിർവ്വഹിച്ചു. ബഷീർ താമരശ്ശേരി സ്വാഗതവും ഷുഹൈബ് ദീബാജ് നന്ദിയും പറഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി