• Logo

Allied Publications

Middle East & Gulf
തരംഗമായി ഖത്തർ മലയാളികളുടെ ഫിഫ ലോകകപ്പ് ട്രിബൂട്ട് സോംഗ്
Share
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തർ മലയാളികളുടെ സംഗീത സമ്മാനം. “നെഞ്ചും കൊണ്ടെ” എന്ന പേരിലാണ് ആൽബം. റമീസ് അസീസ് സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ് ആണ്.

ഒക്ടോബർ 27ന് ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 2022 പേരുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി “സൊറ പറച്ചിൽ” എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം പുറത്തിറക്കിയത്. ആൽബം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ അജ്മൽ ഖാൻ, കരീം ടൈം, ജോമി ജോൺ, എയ്ഞ്ചൽ റോഷൻ, സന ഷാകിർ, വിഷ്ണു വസുന്ദർ, നാജിർ മുഹമ്മദ്‌, ഹഫീസ് അഷ്‌റഫ്‌, ആർ. ജെ തുഷാര, നിഷീദ മുഹമ്മദ്‌, മുഹമ്മദ്‌ അബ്‌ദുൾ ജലീൽ, ഫൈസൽ അരിക്കട്ടയിൽ എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ.

ഹാദിയ എം. കെ (പ്രൊഡ്യൂസർ), ജുനൈദ് മുഹമ്മദ്‌ ( മ്യൂസിക് ഡയറക്ടർ ), വൈശാഖ് (ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), ജയശങ്കർ (എഡിറ്റർ & ചീഫ് അസോസിയേറ്റ് ഡയറക്ടർ), ജിൻഷാദ് ഗുരുവായൂർ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ആരിഫ് ബക്കർ ( ക്രീയേറ്റീവ് ഡയറക്ടർ, അനിമേഷൻ & വിഎഫ്എക്സ്), നിയാസ് യൂസഫ് ( പ്രോജക്റ്റ് ഡിസൈനർ ), ഹാരി പ്രസാദ് (ഗാനരചയിതാവ്), ഷഫീഖ് & വിഷ്‌ണു സുധാകരൻ ( കൊറിയോഗ്രഫി), എബിൻ ഫിലിപ്പ് ( കളറിസ്റ്റ് ), റെസ്‌നി അസീസ്, മൈമുന മൊയ്‌ദു & അസ്ര ഷുക്കൂർ (വസ്ത്രഅലങ്കാരം), നൂറ മുഹമ്മദ്‌ റാഫി ( മേക്കപ്പ് ), സുനിൽ ഹസ്സൻ (ക്രീയേറ്റീവ് സപ്പോർട്ട് ), അർജുൻ അച്യുത് ( അസോസിയേറ്റ് ഡയറക്ടർ), ജിജേഷ് കൊടക്കൽ & രതീഷ് ഫ്രെയിം ഹണ്ടർ ( അസോസിയേറ്റ് ക്യാമറാമാൻ ), ഷംനാസ് സുലൈമാൻ ( അസിസ്റ്റന്റ് ക്യാമറാമാൻ ), റെജി ജോൺ (ഗഫർ), ഫൈസൽ അരിക്കട്ടയിൽ (പ്രൊഡക്ഷൻ കൺട്രോളർ ), ലബീബ് തണലൂർ ( പ്രൊഡക്ഷൻ കോർഡിനേറ്റർ ), ഫഹീം അബ്‌ദുൾ സലാം ( പ്രൊഡക്ഷൻ അസോസിയേറ്റ് ), ദീപേഷ് & ബിജു കോഴിക്കോട് ( ആർട്ട്‌ ), അഗസ്റ്റിൻ ചാക്കോ ( ബിഹൈൻഡ് ദി സീൻ ), റൈറ്റ് ബ്രെയിൻ സിൻഡ്രോം ( ലൈൻ പ്രൊഡ്യൂസർ ), അഖിൽ & രാഖി രാകേഷ് ( സ്റ്റിൽസ് ), നിഖിൽ മാധവ് (മിക്സിങ് & മാസ്റ്ററിങ്), ബ്ലെസ്സൺ തോമസ് (പ്രോഗ്രാമിങ്) തുടങ്ങിയവരാണ് ആൽബത്തിന്റെ അണിയറപ്രവർത്തകർ.

Please check the link for the full song:
https://www.youtube.com/watch?v=A7t6zCp__nY

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.