• Logo

Allied Publications

Middle East & Gulf
അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനത്തിനൊരുങ്ങി ഖത്തറിൽ നിന്നും അരഡസൻ മലയാളി ഗ്രന്ഥകാരന്മാർ
Share
ദോഹ: നവംബർ 2 മുതൽ 13 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനത്തിനൊരുങ്ങി ഖത്തറിൽ നിന്നും അരഡസൻ മലയാളി ഗ്രന്ഥകാരന്മാർ.

പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ലൈബ അബ്ദുൽ ബാസിതിന്‍റെ ഓർഡർ ഓഫ് ദ ഗാലക്സി നവംബർ 4 വെളളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേർസ് ഹാളിൽ വച്ചു പുനഃപ്രകാശനം ചെയ്യും. ലിപി ബുക്സാണ് പ്രസാധകർ.

ഡോ. താജ് ആലുവയുടെ ’അസമത്വങ്ങളുടെ ആൽഗരിതം നവംബർ 7ന് ഉച്ചക്ക് 2.30 ന് ഹാൾ നന്പർ 7 ൽ പ്രകാശനം ചെയ്യും. മലയാളത്തിന്‍റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നിർവഹിക്കുന്നത്. ടി.എൻ. പ്രതാപൻ എംപി പുസ്തകത്തിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങും. പ്രസാധകരായ ഐ പിഎച്ചിന്‍റെ ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി പങ്കെടുക്കും.

ഡാറ്റയാണ് രാജാവ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഓഗ്മെന്‍റഡ് റിയാലിറ്റിയുമുപയോഗപ്പെടുത്തി സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുന്പോൾ കിതച്ചു പോകുന്ന, ചൂഷണവിധേയരാകുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരെ കുറിച്ച വേവലാതിയും അവർക്ക് വേണ്ടിയുള്ള ജാഗ്രതയുമാണ് ഡോ. താജ് ആലുവയുടെ ’അസമത്വങ്ങളുടെ ആൽഗരിതം’ എന്ന പുസ്തകം പങ്കുവയ്ക്കുന്നത്.

മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ. താജ് ആലുവയുടെ രണ്ടാമത് പുസ്തകമാണിത്. ആദ്യ ഗ്രന്ഥമായ ഫലപ്രദമായ ജീവിതം ഇതിനകം നാലു പതിപ്പുകൾ പിന്നിട്ട് കഴിഞ്ഞു.

അൽ ജസീറ മീഡിയ ശൃംഖലയുടെ മുൻ ഡയറക്ടർ ജനറൽ വദ്ദാഹ് ഖൻഫർ രചിച്ച് ഹുസൈൻ കടന്നമണ്ണ മലയാളമൊഴിമാറ്റം നിർവഹിച്ച റബീഉൽ അവ്വൽ ആണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംന്പർ 9 ന് ബുധനാഴ്ച 2 മണിക്ക് പ്രകാശനം. ഐപിഎച്ച് ആണ് പുസ്തകം മലയാള വായനാക്കാർക്ക് എത്തിക്കുന്നത്. 10 വിവർത്തന കൃതികളും 5 സ്വതന്ത്ര കൃതികളുമുള്ള ഹുസൈൻ കടന്നമണ്ണ ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാര·ാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം ജനറൽ സെക്രട്ടറിയാണ് .

മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ ആറാം ഭാഗമാണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. നവംബർ 10ന് രാത്രി 8.30നാണ് പ്രകാശനം. അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തി രണ്ടാമത് പുസ്തകമാണിത്.

ബന്ന ചേന്ദമംഗല്ലൂർ എഡിറ്റ് ചെയ്ത കഥാശ്വാസം രണ്ടാംഭാഗവും അതേ ദിവസം അതേ വേദിയിൽ പ്രകാശനം ചെയ്യും.

സലീം നാലകത്തിന്‍റെ പുതിയ കഥാസമാഹാരമായ സുഗന്ധക്കുപ്പികളാണ് പ്രകാശനം ചെയ്യുന്ന മറ്റൊരു കൃതി. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്കത്തിന്‍റെ അവതാരിക പി. കെ പാറക്കടവിന്േ‍റതാണ്. നവംബർ 13 ഞായറാഴ്ച 6 മണിക്കാണ് പ്രകാശനം. സലീം നാലകത്തിന്‍റെ മൂന്നാമത് കൃതിയാണിത്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത