• Logo

Allied Publications

Europe
സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും
Share
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 29 നു ആരംഭിക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് 6 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ധ്യാനം നയിക്കുന്ന റവ. ഡോ. ജോസഫ് (റോയ്) കടുപ്പിൽ ഡബ്ലിനിൽ എത്തിച്ചേർന്നു. പാലാ രൂപതാഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമാണ് ഫാ. ജോസഫ് (റോയ്) കടുപ്പിൽ. രൂപതാ കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തനപരിചയവുമുള്ള അച്ചൻ കുടുബനവീകരണ ധ്യാനങ്ങളും വിവാഹ ഒരുക്ക ക്ലാസുകളും നയിച്ചുവരുന്നു.

കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31) വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനം നടക്കും. രാവിലെ 11:45 മുതൽ വൈകിട്ട് 6:15 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി തുടരുന്നു.

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറി ച്ചു

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.