ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുപ്പിറവിക്കൊരുക്കമായ നോന്പുകാലത്ത്, ലണ്ടണിൽ വെച്ച് നടത്തുന്ന ബൈബിൾ കണ്‍വെൻഷനിൽ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികനായി പങ്കുചേരും. ഡിസംബർ 17 നു ശനിയാഴ്ച എസെക്സിലുള്ള റെയ്ലിയിലെ ’സ്വയിൻ പാർക്ക്’ സ്കൂളിൽ വച്ചാണ് തിരുവചന ശുശ്രുഷയും, തിരുക്കർമ്മങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
ന്ധപിശാചിന്റെ പ്രവർത്തികളെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്ന്ധ 1 യോഹന്നാൻ 3:8 ലണ്ടൻ റീജണിലെ വിവിധ സീറോമലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാനഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവർ വിശുദ്ധ ഗ്രന്ഥസന്ദേശങ്ങൾ പങ്കുവയ്ക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലോകരക്ഷകന്റെ തിരുപ്പിറവിക്കായി വിശ്വാസിസമൂഹം പ്രാർഥനകളും, ത്യാഗങ്ങളും ഉപവാസവും ഒരുക്കങ്ങളുമായി നോന്പുകാലത്തിലൂടെ നടത്തുന്ന തീർഥയാത്രയിൽ, ആത്മീയബൗദ്ധീക തലങ്ങളിൽ ദൈവീക അനുഗ്രഹകരസ്പർശങ്ങൾക്കും, പരിശുദ്ധാൽമ കൃപകൾക്കും ലണ്ടൻ ബൈബിൾ കണ്വൻഷൻ അനുഭവവേദിയാകും.
’സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ വച്ചു നടക്കുന്ന ലണ്ടൻ കണ്‍വൻഷനിൽ രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ലണ്ടൻ റീജണൽ കോർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോണ്‍ബി എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 07915602258, 07921824640
കണ്വൻഷൻ വേദിയുടെ വിലാസം: The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ
|