• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശി​യ വ​ടം​വ​ലി മ​ത്സ​രം ഒ​ക്ടോ​ബ​ർ 28ന്
Share
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ 16ാമ​ത് എ​ഡി​ഷ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് സ​മ്മാ​ന​മാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ട്രോ​ഫി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ണ​ലി​ൻ​റെ​യും ട​ഗ് ഓ​ഫ് ദി ​വാ​ർ ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ന്‍റെ​യും അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഒ​ക്ടോ​ബ​ർ 28നു ​ഉ​ച്ച​ക്ക് 2 മ​ണി​ക്ക് ആ​രം​ഭി​ക്കും. സാ​ൻ​സി​ലി​യ എ​വ​ർ​റോ​ളിം​ഗ് സ്വ​ർ​ണ​ക്ക​പ്പി​നും ക്യാ​ഷ് അ​വാ​ർ​ഡി​നും വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ 18 ഓ​ളം ടീ​മു​ക​ൾ അ​ണി​നി​ര​ക്കും. ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം ബ്ലൂ​ലൈ​ൻ, നെ​സ്റ്റ് & മി​സ്റ്റ്, ലൈ​ഫ് ഫി​റ്റ്ന​സ്‌​സ് എ​വ​ർ റോ​ളം​ഗ് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും.

കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ഫ്ള​ഡ് ലൈ​റ്റ് ഓ​പ​ണ്‍ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഭൂ​ട്ടാ​ൻ അം​ബാ​സ​ഡ​ർ ചി​റ്റെം ടെ​ൻ​സി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി വി​നോ​ദ് ഗെ​യ്ക്ക്വാ​ദ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

ഈ ​കാ​ല​യ​ള​വി​ൽ മ​ണ്‍ മ​റ​ഞ്ഞു പോ​യ ജീ​വി​ത​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കാ​യി സ്മൃ​തി​പൂ​ജ ന​ട​ത്തും. 25 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ക്ക​പ്പെ​ട്ട വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​പി​ജെ അ​ബ്ദു​ൽ ക​ലാം പേ​ൾ ഓ​ഫ് സ്കൂ​ൾ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. മ​ഴ​വി​ൽ മ​നോ​ര​മ ജൂ​നി​യ​ർ സൂ​പ്പ​ർ4 റി​യാ​ലി​റ്റി ഷോ ​വി​ന്ന​ർ കു​മാ​രി റൂ​ത്ത് ആ​ൻ ടോ​ബി ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. ഫു​ഡ് സ്റ്റാ​ൾ സൗ​ക​ര്യ​ങ്ങ​ളും ഒരുക്കും.

കെ​കെ​ഡി​എ, ഐ​എ​കെ, ഐ​എ​കെ​ബി, രാ​ജു ച​ല​ഞ്ചേ​ർ​സ്‌​സ്, സി​ൽ​വ​ർ സെ​വ​ൻ, ലെ​ജ​ന്‍റ്സ് ഓ​ഫ് കെ​കെ​ബി, സെ​റാ കെ​കെ​ബി, ബോ​സ്കോ കെ​കെ​ബി, യു​എ​ൽ​സി കെ​കെ​ബി, ടീം ​അ​ബ്ബാ​സി​യ, ടീം ​അ​ബ്ബാ​സി​യ​സി, ഫ്ര​ണ്ട്സ് ഓ​ഫ് ര​ജീ​ഷ്, അ​ലി ബി​ൻ അ​ലി ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​ത്ത്, ഫ്ര​ണ്ട്സ് ഓ​ഫ് രാ​ജു ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​ത്ത് ബി, ​ഫ്ര​ണ്ട്സ് ഓ​ഫ് രാ​ജു ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​ത്ത് സി, ​ഫ്ലൈ വേ​ൾ​ഡ് ടൂ​ർ​സ്‌​സ് & ട്രാ​വ​ൽ​സ് ആ​ഹാ കു​വൈ​ത്ത് ബ്ര​ദേ​ർ​സ്‌​സ്, എ. ​എം ഓ​ട്ടോ​മോ​ട്ടീ​വ് ആ​ഹാ കു​വൈ​റ്റ് ബ്ര​ദേ​ർ​സ്, എ​ന്നീ ടീ​മു​ക​ളാ​ണു ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

കു​വൈ​റ്റി​ലെ പ്ര​വാ​സ സ​മൂ​ഹം നേ​രി​ട്ടും ഓ​ണ്‍​ലൈ​ൻ ലൈ​വ് ആ​യും വീ​ക്ഷി​ക്കു​ന്ന പ​രി​പാ​ടി കു​വൈ​റ്റി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രു സാം​സ്കാ​രി​കാ​ഘോ​ഷ​മാ​ണ് .

കു​വൈ​റ്റി​ലെ വ​ടം​വ​ലി​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക് അ​വ​സ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്ന​ത് ത​നി​മ​യു​ടെ മു​ഖ്യ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു..

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഓ​ണ​ത്ത​നി​മ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ വി​നോ​ദ്, പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ ക​ണ്‍​വീ​ന​ർ ദീ​ലീ​പ് ഡി​കെ, ഓ​ണ​ത്ത​നി​മ ക​ണ്‍​വീ​ന​ർ ജോ​ജി​മോ​ൻ, ത​നി​മ ജെ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി, പ്രൊ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​നോ​യ്, പൊ​സ്‌​സ​ഷ​ൻ ക​ണ്‍​വീ​ന​ർ അ​ഷ​റ​ഫ് ചൂ​രൂ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മി​സ്. ഉ​ഷ ദി​ലീ​പ്, റി​സ​പ്ഷ​ൻ ക​ണ്‍​വീ​ന​ർ ഹ​ബി​ബ് മു​റ്റി​ചൂ​ർ, മീ​ഡി​യ ക​ണ്‍​വീ​ന​ർ മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, ഫൂ​ഡ്ക​ണ്‍​വീ​ന​ർ റു​ഹൈ​ൽ, സ്പോ​ർ​ട്ട്സ് ക​ണ്‍​വീ​ന​ർ ജി​ൻ​സ്, ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം, സ്പൊ​ർ​ട്ട്സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജി​നു, ഫെ​സി​ലി​റ്റി മാ​നേ​ജ്മ​ന്‍റ് റാ​ണ, പ്രെ​സ്ന്‍റേഷ​ൻ ക​ണ്‍​വീ​ന​ർ ജി​നോ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ