• Logo

Allied Publications

Middle East & Gulf
കേ​ളി മ​ലാ​സ് ഏ​രി​യ മ​ജ്മ യൂ​ണി​റ്റ് ഓ​ണ​മാ​ഘോ​ഷി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ മ​ജ്മ യൂ​ണി​റ്റ് വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഫു​ർ​സാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ക​തി​ർ മ​ജ്മ 2022 എ​ന്ന് പേ​രി​ട്ട ഓ​ണാ​ഘോ​ഷ​ത്തി​ന് നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യി.

കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, പാ​ട്ടു​ക​ൾ, മി​മി​ക്രി, സം​ഗീ​ത ക​ച്ചേ​രി തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യാ​യി​രി​ന്നു ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് പു​ഷ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി എ​സ് സ​ന്ദീ​പ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ എ​ഴു​ത്തു​കാ​രി സ​ബീ​ന എം ​സാ​ലി, കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി അ​നീ​സ്, കേ​ളി മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വു​മ​യ സ​ജി​ത് കെ ​പി, ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ യൂ ​സി, യൂ​ണി​റ്റ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

മ​ജ്മ യൂ​ണി​റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യൂ​ണി​റ്റി​നെ സ​ഹാ​യി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കേ​ളി മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ജീ​ഷ് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ