• Logo

Allied Publications

Europe
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​ർ നാ​മ​നി​ർ​ദേ​ശ​ക, ലോ​ഗോ മ​ത്സ​ര​ത്തി​ൽ സോ​ണി​യ ലൂ​ബി​യും ഡോ​ണി ജോ​ർ​ജ് ജോ​സ​ഫും വി​ജ​യി​ക​ളാ​യി
Share
ല​ണ്ട​ൻ: ന​വം​ബ​ർ 5 ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ് ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​ർ നാ​മ​നി​ർ​ദ്ദേ​ശ​ക, ലോ​ഗോ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ന​ഗ​ർ നാ​മ​നി​ർ​ദ്ദേ​ശ​ക മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. നി​ര​വ​ധി പേ​രു​ക​ൾ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും എ​ട്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്ത് ച​ക്ര​വ​ർ​ത്തി​നി​യാ​യി വി​രാ​ജി​ച്ച അ​തു​ല്ല്യ സം​ഗീ​ത പ്ര​തി​ഭ മ​ണ്‍​മ​റ​ഞ്ഞ ""​ല​ത മ​ങ്കേ​ഷ്ക​ർ'' ന്‍റെ പേ​രാ​ണ് ക​ലാ​മേ​ള ന​ഗ​റി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഈ​സ്റ്റ് ല​ണ്ട​നി​ൽ നി​ന്നു​ള്ള സോ​ണി​യ ലൂ​ബി ബാ​ർ​ട്ട്സ് ഹെ​ൽ​ത്ത് എ​ൻ.​എ​ച്ച്.​എ​സ് ട്ര​സ്റ്റി​ൽ പ്രി​സ​പ്റ്റ​ർ​ഷി​പ്പ് പ്രോ​ഗ്രാം ലീ​ഡ് ആ​യി ജോ​ലി ചെ​യ്യു​ന്നു. ഈ​സ്റ്റ് ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​ണ്ണി​ലെ സ​ജീ​വാം​ഗ​മാ​യ സോ​ണി​യ, യു​എ​ൻ​എ​ഫ് ദേ​ശീ​യ നേ​തൃ​നി​ര​യി​ലെ ഒ​രു പ്ര​മു​ഖാം​ഗ​മാ​ണ്. പു​തു​താ​യി യു​കെ​യി​ൽ എ​ത്തു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​യി യു​എ​ൻ​എ​ഫ് ന​ട​ത്തു​ന്ന ട്രെ​യി​നിം​ഗ്ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തും സോ​ണി​യ​യാ​ണ്. ആ​ങ്ക​റിം​ഗ് ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന സോ​ണി​യ, യു​കെ​കെ​സി​എ. ദേ​ശീ​യ സ​മ്മേ​ള​നം ഉ​ൾ​പ്പ​ടെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളു​ടെ ആ​ങ്ക​റിം​ഗ് വ​ള​രെ ഭം​ഗി​യാ​യി ന​ട​ത്തി​യി​ട്ടു​ണ്ട്.

യു.​കെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ലാ​മേ​ള ലോ​ഗോ മ​ത്സ​ര​ത്തി​ൽ ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ഡോ​ണി ജോ​ർ​ജ് ജോ​സ​ഫാ​ണ് വി​ജ​യി​യാ​യ​ത്. നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ലോ​ഗോ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഡി​സൈ​നു​ക​ളി​ൽ നി​ന്നാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്. ഡോ​ണി ത​യാ​റാ​ക്കി​യ ലോ​ഗോ ആ​ശ​യ​പ​ര​മാ​യും സാ​ങ്കേ​തി​ക​മാ​യും ഏ​റെ മി​ക​ച്ച​തെ​ന്ന് ജ​ഡ്ജിം​ഗ് പാ​ന​ൽ വി​ല​യി​രു​ത്തി​യ​താ​യി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് യു​ക്മ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു.

ക​ലാ​മേ​ള ന​ഗ​ർ നാ​മ​നി​ർ​ദ്ദേ​ശ​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ സോ​ണി​യ​ക്ക് ഫ​ല​ക​വും ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ഡോ​ണി​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​വം​ബ​ർ 5 ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ലെ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ സ​മ്മാ​നി​ക്കു​ന്ന​താ​ണ്. ല​ണ്ട​ൻ സി​ഡ​ൻ​ഹാ​മി​ലെ സ്നാ​പ്പി സ്നാ​പ്സി​ൽ വി​ഷ്വ​ൽ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന ഡോ​ണി കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട്, വ​ള​യ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. കു​ടും​ബ​സ​മേ​തം ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ഡോ​ണി ഓ​ഗ​സ്റ്റ് 27 ന് ​ന​ട​ന്ന യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യി​രു​ന്നു.

പ​തി​മൂ​ന്നാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ ആ​ണ്. ഗ്ലോ​സ്റ്റ​ർ​ഷ​യ​റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ചെ​ൽ​റ്റ​ൻ​ഹാ​മി​ലാ​ണ് ഇ​ക്കു​റി യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ അ​ര​ങ്ങു​ണ​രു​ന്ന​ത്. കു​തി​ര​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്കും ഫെ​സ്റ്റി​വ​ലു​ക​ൾ​ക്കും പേ​രു് കേ​ട്ട ചെ​ൽ​റ്റ​ൻ​ഹാ​മി​ലേ​യ്ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും യു​ക്മ പ്ര​വ​ർ​ത്ത​ക​രെ​യും സ​സ​ന്തോ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ക​ലാ​മേ​ള ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ, സൌ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ൻ​റ് സു​ജു ജോ​സ​ഫ്, ദേ​ശീ​യ സ​മി​തി അം​ഗം ടി​റ്റോ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.