അബുദാബി : സ്ത്രീ ശാക്തീകരണത്തിനും അവരുടെ ഉന്നമനത്തിനുമായി കെ എംസിസി നൽകുന്ന പ്രാധാന്യം മഹത്തരവും മാതൃകാപരവുമാണെന്ന് വന്ദനാ സുധീർ അഭിപ്രായപ്പെട്ടു. അബുദാബി സംസ്ഥാന കെ എം സിസി വനിതാ വിംഗ് സംഘടിപ്പിച്ച കൈപ്പുണ്യം സീസണ് 2 ബിരിയാണി പുഡിംഗ് പാചകമത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രസിഡന്റ്് അസ്മാ ഫാറൂഖി അധ്യക്ഷത വഹിച്ചു.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടന്ന സെമിനാറിൽ നിഹാൽന ജബിൻ തോട്ടത്തിൽ, ഫാത്തിമ ഫഹ്മിദ വഫിയ്യ എന്നിവർ ക്ലാസെടുത്തു. അഫ്ന നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടി ഫാത്തിമ സലാം ഉദ്ഘാടനം ചെയ്തു. റോഷ്ന ഷാനവാസ്, ഡോ. ഷാഹിന നസ്റിൻ, മുഖ്യ രക്ഷാധികാരി നജ്ല റഷീദ് എന്നിവർ സംസാരിച്ചു. ബിരിയാണി പാചക മത്സരത്തിൽ റസിയ ശഫീഖ്, ശമീന, നദീറ മുഹമ്മദ് മിറാഷ്, അനീസ ജാഫർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളും, പുഡ്ഡിംഗ് പാചക മത്സരത്തിൽ ഖദീജ, യാസ്മിൻ അഷ്റഫ്, റെംനി അസ്കർ, ഷെറിൻ മാളിയേക്കൽ എന്നിവർ ഒന്ന് , രണ്ട് , മൂന്ന് , നാല് സ്ഥാനങ്ങളും കരസ്ഥമാക്കി. ഡോ. ഹസീന ബീഗം, മസ്ബൂബ ഷബീർ , ഹഷിത സമദ് , സാജിത റഫീഖ് , സഫ്രീന ഷഫീൽ തുടങ്ങിയവർ നേതൃത്വം നൽകി.
|