• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഒഐസിസി ഓണാഘോഷം: രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥി
Share
കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "ഓണം 2022' ഈ മാസം 28ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, ഖൈത്താന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥിയായിരിക്കും.

വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രശസ്ത ഗായകന്‍ ഷാഫി കൊല്ലം അവതരിപ്പിക്കുന്ന ഗാനമേളക്കു പുറമെ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകള്‍, നാടന്‍പ്പാട്ടുകള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികളും, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ ഫ്‌ളയര്‍ കഴിഞ്ഞ ദിവസം അബ്ബാസിയ പോപിന്‍സ് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്‍റ് എബി വരിക്കാട് ജന. സെക്രട്ടറി ബി. എസ്. പിള്ളക്ക് നല്‍കി പ്രകാശനം ചെയ്തു.

വാര്‍ത്തസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട്, ജനറല്‍ സെക്രട്ടറി ബി. എസ്. പിള്ള, ജോണ്‍ തുരുത്തിക്കര, രാജീവ് നെടുവിലെമുറി എം.എ നിസാം, ജോയ് കരുവാളൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​