• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു
Share
ഫു​ജൈ​റ: മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​ന് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച മ​ല​യാ​ളം മി​ഷ​ന്‍റെ ഒ​രു പ​ഠ​ന​കേ​ന്ദ്രം ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ആ​രം​ഭി​ച്ചു. പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് മേ​നോ​ൻ നി​ർ​വ​ഹി​ച്ചു. മ​ല​യാ​ള ഭാ​ഷ​യു​ടെ​യും കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ​യും പ​രി​പോ​ഷ​ണ​ത്തി​നാ​യി മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വും മാ​ധ്യ​മ​ങ്ങ​ളും ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ശം​സ​നി​യ​മാ​ണെ​ന്നും മ​ല​യാ​ളം മി​ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത്, ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​റി​ന ഒ.​വി. ,ചാ​പ്റ്റ​ർ ക​രി​ക്കു​ലം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കു​ര്യ​ൻ ജ​യിം​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പോ​ളി സ്റ്റീ​ഫ​ൻ (പ്ര​സി​ഡ​ന്‍റ്), ബൈ​ജു രാ​ഘ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കു​ര്യ​ൻ ജ​യിം​സ് (സെ​ക്ര​ട്ട​റി), ഗോ​പി​ക അ​ജ​യ് (ജോ. ​സെ​ക്ര​ട്ട​റി), അ​ജി​ത ടീ​ച്ച​ർ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബി​ജു കെ.​ജി.(​ജോ.​കോ​ഓ​ർ​ഡി​നേ​റ്റ​ർ)തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ പ​ത്തം​ഗ ക​മ്മ​റ്റി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ക​ണി​ക്കൊ​ന്ന കോ​ഴ്സ് ആ​യി​രി​ക്കും പ്രാ​ഥ​മി​ക​മാ​യി ആ​രം​ഭി​ക്കു​ക. നീ​ല​ക്കു​റു​ഞ്ഞി കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​ക​രി​ക്കു​ന്ന പ​ഠി​താ​ക്ക​ൾ​ക്ക് പ​ത്താം ത​ര​ത്തി​ന് തു​ല്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. മ​ല​യാ​ള മി​ഷ​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

കു​ര്യ​ൻ ജ​യിം​സ് 05224 88048,
പോ​ളി സ്റ്റീ​ഫ​ൻ 0552537648

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.