• Logo

Allied Publications

Europe
സ്റ്റീ​വ​നേ​ജി​ൽ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ളും പാ​രീ​ഷ് ദി​നാ​ച​ര​ണ​വും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​യി
Share
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ കീ​ഴി​ൽ ല​ണ്ട​ൻ റീ​ജ​ണി​ലെ നി​ർ​ദ്ധി​ഷ്ഠ സെ​ന്‍റ് സേ​വ്യ​ർ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഭ​ക്തി​പു​ര​സ​രം കൊ​ണ്ടാ​ടി.

സ്റ്റീ​വ​നേ​ജ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഫാ. ​നൈ​ജി​ൽ വൂ​ള​ൻ പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നു​ശേ​ഷം കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് സേ​വ്യ​ർ മി​ഷ​ന്‍റെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന​ക്കു കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും, തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ഏ​വ​ർ​ക്കും ആ​ൽ​മീ​യോ​ത്സ​വ അ​നു​ഭ​വ വി​രു​ന്നാ​യി.

തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം, ആ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​വും ശ്ര​ദ്ധേ​യ​വും വി​ശ്വാ​സ പ്രോ​ഘോ​ഷ​ണ​വു​മാ​യി മാ​റി​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​നു കു​ടും​ബ യൂ​ണി​റ്റു​ക​ൾ നേ​തൃ​ത്വം ന​ൽ​കി. കു​രി​ശു വ​ഹി​ച്ചു നീ​ങ്ങി​യ പ്ര​ക്ഷി​ണ​ത്തി​ൽ തു​ട​ർ​ന്ന് തി​രു​നാ​ൾ പ​താ​ക, വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ രൂ​പം അ​തി​നും പി​ന്നി​ലാ​യി ഓ​രോ കു​ടും​ബ യൂ​ണി​റ്റു​ക​ൾ ത​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ·ാ​രു​ടെ രൂ​പ​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളും വ​ഹി​ച്ചും നീ​ങ്ങി. വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ രൂ​പ​ത്തി​ന് പി​ന്നി​ൽ വ​ർ​ണാ​ഭ​മാ​യ പു​ഷ്പാ​ല​ങ്കാ​ര​ത്തോ​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ത​യാ​റാ​ക്കി​യ രൂ​പ​ക്കൂ​ട്ടി​ൽ പ​രി​ശു​ദ്ധ അ​മ്മ​യെ​യും വ​ഹി​ച്ചും അ​തി​നു പി​ന്നി​ലാ​യി സീ​റോ​മ​ല​ബാ​ർ കു​രി​ശും വ​ഹി​ച്ചു അ​നീ​ഷ​ച്ച​നും അ​ൾ​ത്താ​ര ബാ​ല​രും അ​ണി​നി​ര​ന്നു.

ജ​പ​മാ​ല സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം സ്കൂ​ൾ അ​സം​ബ്ലി പാ​ർ​ക്കി​ൽ ഒ​ത്തു​കൂ​ടി ന​ട​ത്തി​യ ലു​ത്തീ​നി​യ​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തി ന​ട​ത്തി​യ ല​ദീ​ഞ്ഞി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​ന്നാ​ളി​ന് മം​ഗ​ള​ക​ര​മാ​യ സ​മാ​പ​ന​മാ​യി.

നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്ന തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കു​ശേ​ഷം രൂ​പം വ​ണ​ങ്ങ​ലും, ക​ഴു​ന്നെ​ടു​ക്ക​ലും തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ അ​രു​ണ്‍,ജോ​ർ​ജ്ജ്, സൂ​സ​ൻ, ഓ​മ​ന,ബി​ൻ​സി, അ​നു, റ​ജി തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച ഗാ​ന​ശു​ശ്രു​ഷ ആ​ൽ​മീ​യ​സാ​ന്ദ്ര​മാ​യി.

തു​ട​ർ​ന്ന് ന​ട​ന്ന പാ​രീ​ഷ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ സെ​ന്‍റ് വി​ൻ​സ​ന്‍റ് സ്കൂ​ൾ ഹാ​ളി​ൽ സം​യു​ക്ത​മാ​യി മെ​ഴു​തി​രി തെ​ളി​ച്ചു കൊ​ണ്ട് ഫാ. ​അ​നീ​ഷ് നെ​ല്ലി​ക്ക​ൽ, സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡീ ​പോ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ജോ​ണ്‍ വൈ​റ്റ് ട്ര​സ്റ്റി​മാ​രാ​യ സാം​സ​ണ്‍ ജോ​സ​ഫ്, ജി​ൻ​ടോ മാ​വ​റ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ഈ​ശ്വ​ര പ്രാ​ർ​ഥ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഇ​ട​വ​കാ ദി​നാ​ഘോ​ഷ​ത്തി​ൽ ജി​ൻ​ടോ മാ​വ​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​ണ്‍ വൈ​റ്റ് ന​ട​ത്തി​യ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ ത​ന​താ​യ ആ​ൽ​മീ​യ ആ​ചാ​ര അ​നു​ഷ്ടാ​ന​ങ്ങ​ൾ മു​ട​ക്കാ​തെ​യും പാ​ര​ന്പ​ര്യ പൈ​തൃ​കം കാ​ത്തു സൂ​ക്ഷി​ച്ചും, വി​ശ്വാ​സം മു​റു​കെ പി​ടി​ച്ചും മു​ന്നോ​ട്ടു പോ​കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ഉ​ദ്ബോ​ധി​പ്പി​ച്ചു. അ​നീ​ഷ​ച്ച​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ജി​സി​എ​സ്ഇ, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും, വേ​ദ​പാ​ഠ ക്ലാ​സു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രെ​യി​ഡു​ക​ൾ ല​ഭി​ച്ച​വ​ർ​ക്കും, പാ​രീ​ഷ് ത​ല​ത്തി​ൽ ന​ട​ത്തി​യ ദ​ശ​ദി​ന ജ​പ​മാ​ല​യി​ൽ ദി​വ​സ​വും മു​ട​ങ്ങാ​തെ പ​ങ്കു​ചേ​ർ​ന്ന ഡെ​റോ​ണ്‍ സെ​ബാ​സ്ത്യ​നും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി. വേ​ദ​പാ​ഠ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പാ​രി​തോ​ഷ​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വ​നി​താ​ഫോ​റം വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും, പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ങ്ങ​ളെ​പ്പ​റ്റി​യും, നാ​ളി​തു വ​രെ ന​ട​ത്തി​യ ആ​ൽ​മീ​യ​സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ ത​ല​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ളും പ്ര​ദി​പാ​തി​ച്ച ടെ​സി ജെ​യിം​സ് സം​ഘ​ട​ന​യി​ൽ വ​നി​ത​ക​ൾ പ​ങ്കു ചേ​രേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യും എ​ടു​ത്തു പ​റ​ഞ്ഞു. സ്റ്റീ​വ​നേ​ജ് വ​നി​താ ഫോ​റം ന​ട​ത്തി​യ മ​രി​യ​ൻ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ത​ദ​വ​സ​ര​ത്തി​ൽ ജോ​ണ്‍ വൈ​റ്റ് വി​ത​ര​ണം ചെ​യ്തു. ടി​ന്‍റു മെ​ൽ​വി​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി.

പാ​രീ​ഷ് ഡേ​യി​ൽ ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സ്കി​റ്റു​ക​ൾ, സം​ഘ​നൃ​ത്തം, ഗാ​ന​ങ്ങ​ൾ, ഡാ​ൻ​സു​ക​ൾ എ​ന്നി​വ ഇ​ട​വ​കാ​ദി​ന​ത്തി​ൽ വി​ശ്വാ​സ ദീ​പ്തി പ​ക​രു​ന്ന​വ​യാ​യി. സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്ത ’പ്രാ​ർ​ഥ​നാ​ധി​ഷ്ഠി​ത കു​ടും​ബം’ ജോ​യി, ടെ​സ്‌​സി, റ​യാ​ൻ മെ​ൽ​വി​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച ’അ​ബ്ര​ഹാ​മി​ന്‍റെ ബ​ലി’ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി.

സെ​ന്‍റ് സേ​വ്യ​ർ പ്രോ​പോ​സ്ഡ് മി​ഷ​ൻ തി​രു​ന്നാ​ളും, പാ​രീ​ഷ് ദി​ന​വും വി​ജ​യ​പ്ര​മാ​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.