• Logo

Allied Publications

Europe
ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലൈൻ
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ ശുശ്രൂഷക്കായി ഒരു വൈദീകൻകൂടി എത്തിച്ചേർന്നു. ചങ്ങനാശേരി അതിരൂപതാഗമായ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ (ഫാ. സെബാൻ സെബാസ്റ്റ്യൻ ജോർജ്) ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലൈനായി നിയമിതനായി.

അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്‍റ് പാടത്തിപ്പറമ്പിൽ ശുശ്രൂഷചെയ്തുവന്ന ലൂക്കൻ, ഇഞ്ചിക്കോർ, ഫിബ്സ്ബറോ കുർബാന സെന്‍ററുകളുടെ ചുമതല ഫാ. സെബാൻ നിർവഹിക്കും.

ആലപ്പുഴ ജില്ലയിൽ ചേന്നംങ്കരി (കൈനകരി ഈസ്റ്റ്) സ്വദേശിയായ ഫാ. സെബാൻ എം.എ., ബി.എഡ്. ബിരുദധാരിയാണ്. ചങ്ങനാശേരി അതിരൂപതയിലെ വേരൂർ, കൂരോപ്പട, തോട്ടയ്ക്കാട്, പൊൻക, ഇടവകകളിലും ചങ്ങനാശേരി എസ്.ബി. കോളേജ് ഹോസ്റ്റൽ വാർഡനായും സേവനം ചെയ്തിട്ടുണ്ട്.

പള്ളാത്തുരുത്തി ദേവാലയ വികാരിയായും പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് അസി. പ്രഫസറായും സേവനം ചെയ്തുവരികെയാണ് അയർലണ്ടിലേയ്ക്ക് നിയമിതനായത്.

ഡബ്ലിനിൻ എത്തിച്ചേർന്ന ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറയെ ഫാ. ജോസഫ് ഓലിയക്കാട്ടും ഡബ്ലിൻ സോണൽ ട്രസ്റ്റിമാരായ ബെന്നി ജോണും, സുരേഷ് സെബാസ്റ്റ്യനും കമ്മറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.