• Logo

Allied Publications

Middle East & Gulf
കെ കെ പി എ വാർഷികാഘോഷം ശ്രുതിലയം 22 നടത്തി
Share
കുവൈറ്റ്‌ സിറ്റി :കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ വാർഷിക ആഘോഷത്തിനോട് അനുബന്ധിച്ച് മെഗാ പ്രോഗ്രാം "ശ്രുതിലയം 22' നടത്തി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡന്റ്‌ സക്കീർ പുത്തെൻ പാലത്തിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം ബദർ അൽ സമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് ഭദ്രദീപം തെളിയിച്ചു ഉദ്‌ഘടനം നിർവഹിച്ചു.

ചടങ്ങിൽ സംഘടനയുടെ കാരുണ്യ സ്പർശം.അവാർഡ് മാവേലിക്കര കല്ലിമേൽ ദയഭവൻ ഡയറക്ട്ടർ ഫാ. പികെ വർഗീസിന് സമ്മാനിച്ചു.

നാട്ടിൽ നിന്നുള്ള കലാകാരന്മാരായ പ്രശാന്ത് കാഞ്ഞിരമറ്റം, വിപിൻ സേവിയർ, നാടൻപാട്ട് പിന്നണി ഗായകരായ, സുനിൽ വള്ളൂന്നി, മത്തായി സുനിൽ, എന്നിവർ വേദിയെ ഇളക്കിമറിച്ചു .മഴവിൽ മനോരമ സ്റ്റാർ സിങ്ങർ ജൂനിയർ ടൈറ്റിൽ വിന്നർ കുമാരി രൂത് ആൻ തോബി, ഐഡിയ സ്റ്റാർസിങ്ങർ ഫെയിം കുമാരി ദേവിക വിജി കുമാർ എന്നിവരും പൊലിക നാടൻ പാട്ട് കൂട്ടം, ഡികെ ഡാൻസ് വേൾഡ്, എന്നിവരും ചേർന്നു ഒരുക്കിയ നൃത്ത സംഗീത നിശ പ്രോഗ്രാമിന് മിഴിവേകി.

അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യ അതിഥി ആയ ചടങ്ങിന് ഫാദർ പി കെ വർഗീസ്, സംഘടനയുടെ രക്ഷാധികാരി തോമസ് പള്ളിക്കൽ, ലീഗൽ അഡ്വയ്സർ അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ, ഉപദേശകസമിതി അംഗം അബ്ദുൽ കലാം മൗലവി, ട്രഷറർ സജീവ് ചാവക്കാട്,അസോസിയേറ്റ് ട്രഷറർ ബൈജുലാൽ പ്രോഗ്രാം കൺവീനർ വിനു മാവിളയിൽ, വൈസ് പ്രസിഡന്‍റ് സാറാമ്മ ജോൺ, വനിതാ വേദി ചെയർ പേഴ്സൺ ശ്രീമതി ബിനി സജീവ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ സ്വാഗതവും, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ നന്ദിയും രേഖപ്പെടുത്തി.കെ കെ പി എ യുടെ എക്സിക്യൂട്ടീവ് മെമ്പർമാർ, വനിതാവേദി അംഗങ്ങൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​