• Logo

Allied Publications

Europe
ഹാം​ബു​ർ​ഗി​ലെ ആ​ർ​സ​ല​ർ​മി​ത്ത​ൽ ഫാ​ക്റ്റ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Share
ഹാം​ബു​ർ​ഗ്: ഹാം​ബു​ർ​ഗ് ഹാ​ർ​ബ​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ർ​സ​ല​ർ​മി​ത്ത​ലി​ന്‍റെ ഫാ​ക്റ്റ​റി നി​ശ്ച​ലാ​വ​സ്ഥ​യി​ൽ. ഇ​ന്ധ​ന​ച്ചെ​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​നം താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​യ ജ​ർ​മ​നി​യു​ടെ ന​ട്ടെ​ല്ല് ത​ന്നെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യാ​ണ്. യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത ഇ​ന്ധ​ന​ക്ഷാ​മം മേ​ഖ​ല​യെ രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ആ​ർ​സ​ല​ർ​മി​ത്ത​ൽ പ്ലാ​ന്‍റി​ലെ പ്ര​തി​സ​ന്ധി.

മ​റ്റൊ​രു മാ​ന്ദ്യ കാ​ല​ത്തെ​യാ​ണ് രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. റ​ഷ്യ​യി​ൽ നി​ന്നു​ള്ള പ്ര​കൃ​തി വാ​ത​ക വി​ത​ര​ണം നി​ര​ന്ത​രം ത​ട​സ​പ്പെ​ടു​ന്ന​ത് പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു.

ഇ​തി​ന്‍റെ ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കൂ​ടു​ത​ൽ ഭ​യാ​ന​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ​ല ക​ന്പ​നി​ക​ള​ഉം ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. അ​തി​നു പു​റ​മേ പ​ല​രും പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​വു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​സ്ഥാ​നം മാ​റ്റു​ന്ന​തി​നു​ള്ള സ​ജീ​വ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.