• Logo

Allied Publications

Middle East & Gulf
പു​തു ത​ല​മു​റ​ക്ക് മാ​തൃ​ക​യാ​യി കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ
Share
റി​യാ​ദ്: കേ​ളി​യി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര ച​ട​ങ്ങ് വ്യ​ത്യ​സ്ത​ത കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. റി​യാ​ദി​ൽ നി​ന്ന് പു​ര​സ്കാ​രം ല​ഭി​ച്ച കു​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ക്യാ​ഷ് അ​വാ​ർ​ഡ്, കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കേ​ളി ന​ൽ​കു​ന്ന ഒ​രു ല​ക്ഷം പൊ​തി​ച്ചോ​ർ എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കി.

ഉ​പ​ഹാ​ര​വും ക്യാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഏ​വ​രെ​യും ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ടാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ കു​ട്ടി​ക​ൾ, ത​ങ്ങ​ൾ​ക്ക് കി​ട്ടി​യ ക്യാ​ഷ് അ​വാ​ർ​ഡ് കേ​ളി​യു​ടെ പൊ​തി​ച്ചോ​ർ വി​ത​ര​ണ പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​വാ​സ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഞ​ങ്ങ​ളും കൂ​ടെ​യു​ണ്ട് എ​ന്ന വ​ലി​യ സ​ന്ദേ​ശ​മാ​ണ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ അം​ന സെ​ബി​ൻ, ഹെ​ന്ന വ​ട​ക്കും​വീ​ട്, ഫ​ത്തി​മാ ന​സ്‌​സീ​ർ, അ​ദ്വൈ​ത് ബാ​ബു, അ​നു​ഗ്ര​ഹ് ബാ​ബു, ഗോ​ഡ്സ​ണ്‍ പൗ​ലോ​സ് എ​ന്നീ കു​ട്ടി​ക​ൾ ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​ത്.

പ​ത്തി​ൽ നി​ന്നും പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ നി​ന്നും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഗ​ൾ​ഫി​ലും നാ​ട്ടി​ലു​മാ​യി കൊ​ടു​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ​പ​രി​പാ​ടി​ക​ളു​ടെ 202122 വ​ർ​ഷ​ത്തെ വി​ത​ര​ണോ​ദ്ഘാ​ട​ന​മാ​ണ് റി​യാ​ദി​ലെ ക്ലാ​സ്‌​സി​ക് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന​ത്.

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ഷി​ഹാ​ബു​ദ്ധീ​ൻ പൊ​യ്ത്തും​ക​ട​വാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 181 പേ​രാ​ണ് അ​വ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത.് അ​തി​ൽ ആ​റ് പേ​രാ​ണ് റി​യാ​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്. മ​റ്റു​ള്ള കു​ട്ടി​ക​ൾ നാ​ട്ടി​ൽ അ​താ​ത് ഏ​രി​യ​ക​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങും.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത