• Logo

Allied Publications

Middle East & Gulf
ജനസാഗരമായി കല കുവൈറ്റ് മാനവീയം 2022
Share
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 'മാനവീയം2022' എന്ന പേരില്‍ ഒരുക്കിയ മെഗാ സാംസ്‌കാരിക മേള നൃത്തഗാന പരിപാടികളോടെ അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. ആയിരക്കണക്കിന് പേരാണ് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കാണുന്നതിനായി എത്തിച്ചേർന്നത്.

സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു. '

നമ്മുടെ രാജ്യത്തെ സാമൂഹ്യ വ്യവസ്ഥ കാരണമുണ്ടാകുന്ന സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ നിരവധിയാണ്. പോഷകാഹാരം, കഴിവിനനുസരിച്ച് ജോലി, അദ്ധ്വാനത്തിനനുസരിച്ച് വേതനം, സ്പർദ്ധയില്ലാത്ത സമൂഹം, സമാധാന പരമായ ജീവിതം ഇവയെല്ലാം സ്ത്രീപുരുഷ ജാതി മത ഭേദമെന്യേ ഏവർക്കും അവകാശപ്പെട്ടതാണ്. ഇത് സമൂഹത്തിന്റെ എല്ലാ തട്ടിലും അനുഭവവേദ്യമാകണം.

ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങി നിരവധി മേഖലകളില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുമ്പോഴും അന്ധവിശ്വാസവും അനാചാരങ്ങളും പോലുള്ള സാമൂഹ്യ തിന്മകളില്‍ നിന്നും പൂര്‍ണ്ണമായി പുറന്തള്ളാന്‍ കേരളത്തിന്‌ സാധിക്കേണ്ടതുണ്ട്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളെ വിമർശനാത്മക രീതിയിൽ ഇടപെട്ടുകൊണ്ട് ഇതിനെതിരെ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ടീച്ചർ കൂട്ടിച്ചേര്‍ത്തു.'

കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക മേളയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം ആശംസിച്ചു , ലോക കേരള സഭാംഗം ആർ നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗ്ഗീസ്‌, മുഹമ്മദ് അക്ബർ (ഫ്ലൈ വേൾഡ്), വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി സെക്രട്ടറി അനന്തിക ദിലീപ് എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ കഴിഞ്ഞ വര്‍ഷത്തെ മാതൃഭാഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ട്രെഷറർ അജ്നാസ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. മെഗാ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ ശൈലജ ടീച്ചർ മുഖ്യ സ്‌പോൺസർമാർക്ക് നൽകി പ്രകാശനം ചെയ്തു.

കല കുവൈറ്റ് നടത്തിയ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും മുഖ പത്രമായ കൈത്തിരിയുടെ പ്രകാശനവും വേദിയില്‍ നടന്നു. കുവൈറ്റിലെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കല കുവൈറ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ ടികെ സൈജുവിന്‌ കലയുടെ സ്നേഹോപഹാരം വേദിയില്‍ വച്ച് കൈമാറി. സ്വാഗത സംഘം ജനറൽ കൺവീനർ അനുപ് മാങ്ങാട് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

മേളയുടെ ഭാഗമായി കല കുവൈറ്റിന്‍റെ നാല്‌ മേഖലയിലെ അംഗങ്ങൾ അവതരിപിച്ച കലാപരിപാടികള്‍ ശ്രദ്ധയമായി. തുടര്‍ന്ന് കണ്ണൂർ ഷെരിഫ്, ജാസിഗിഫ്റ്റ്, പ്രസീത ചാലക്കുടി, ആഷിമ മനോജ്, അനൂപ് കോവളം എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗാന സന്ധ്യ സദസ്സിനെ ഇളക്കി മറിച്ചു.

https://we.tl/tgOQCg04B6C
WeTransfer Send Large Files & Share Photos Online Up to 2GB Free

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.